തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ രൂക്ഷ വിമര്‍ശനം.ഡിജിറ്റല്‍-സാങ്കേതിക സര്‍വകലാശാലകളിലെ വിസി നിയമനത്തില്‍ ഗവര്‍ണറുമായി സമവായത്തിലെത്തിയത് പാര്‍ട്ടി അറിഞ്ഞില്ലെന്നും പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രി ഒറ്റയ്‌ക്കെടുത്ത തീരുമാനമാണെന്നും യോഗത്തില്‍ നേതാക്കള്‍ ആരോപിച്ചു.
യോഗത്തില്‍ ഒരാള്‍ പോലും മുഖ്യമന്ത്രിയെ അനുകൂലിച്ച് സംസാരിച്ചില്ലെന്നാണ് വിവരം. പിഎം ശ്രീക്ക് സമാന ആക്ഷേപം വി സി നിയമന സമവായത്തിലും ഉയരുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
ഗവര്‍ണറുമായി സമവായത്തിലെത്തിയെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞപ്പോഴാണ് വിമര്‍ശനം ഉണ്ടായത്. ഈ തീരുമാനം രാഷ്‌ട്രീയ തിരിച്ചടി ഉണ്ടാക്കുമെന്ന് നേതാക്കള്‍ ഓര്‍മിപ്പിച്ചു.
എന്നാല്‍ പിണറായി വിട്ടുവീഴ്ചയ്‌ക്ക് തയാറായില്ല. സര്‍ക്കാര്‍ നിലപാട് ഇതെന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ചത്.
















