കൊച്ചി: സൂരജ് ലാമ തിരോധാനത്തില്‍ സിയാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ലാമയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മകന്‍ സാന്റണ്‍ ലാമ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.
സിയാല്‍ അധികൃതര്‍ നിരുത്തരവാദപരമായി പെരുമാറി എന്ന് ഹൈക്കോടതി വിലയിരുത്തി. കൊല്ലാന്‍ വിട്ടിരിക്കുന്ന പോലെയാണ് ഇതൊക്കെ കാണുമ്പോള്‍ തോന്നുന്നതെന്നും കുവൈറ്റില്‍ ആയിരുന്നെങ്കില്‍ ലാമയ്‌ക്ക് ഒന്നും സംഭവിക്കില്ലായിരുന്നു എന്നും കോടതി പറഞ്ഞു. അദ്ദേഹത്തിന്റെ രേഖകള്‍ എവിടെപ്പോയെന്ന് കോടതി ചോദിച്ചു. എല്ലാവരും പോയിട്ടും ലാമ വിമാനത്താവളത്തില്‍ തുടര്‍ന്നു. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തോട് സംസാരിച്ച ശേഷം ആലുവയില്‍ നിന്ന് ട്രെയിന്‍ കിട്ടുമെന്ന് പറഞ്ഞു. ശേഷം മെട്രോ ബസില്‍ കയറ്റിവിട്ടുവെന്നും പൊലീസ് റിപ്പോര്‍ട്ട് നല്‍കി. സൂരജ് ലാമയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കളമശ്ശേരിയില്‍ നിന്ന് കണ്ടെത്തിയതിന് പിന്നാലെ അത് സ്ഥിരീകരിക്കാനുള്ള ഡിഎന്‍എ ഫലത്തിനായി കാത്തിരിക്കുമ്പോഴാണ് കോടതിയുടെ വിമര്‍ശനം.
















