കൊച്ചി ; പോറ്റിയെ കേറ്റിയെ എന്ന പാട്ട് ഭക്തിഗാനത്തിന്റെ ഈണത്തില്‍ പാരഡിയായി ഇറക്കിയത് ശരിയായില്ലെന്ന് സിപിഎം നേതാവ് രാജു എബ്രഹാം . ‘ പാട്ട് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തും. രാഷ്ട്രീയ ലക്ഷ്യം വച്ചാണ് പാട്ടിറക്കിയത്. വിഷയം ഗൗരവമായി പരിശോധിക്കണം. പോറ്റിയെ കേറ്റിയേ പാട്ട് മതവികാരം വ്രണപ്പെടുത്തുന്നത്. ഭക്തിഗാനങ്ങളെ ഇങ്ങനെ വികലമായി ഉപയോഗിക്കരുത്. ഇവിടെ ശരണമന്ത്രത്തെയാണ് രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തത്.‘ എന്നും രാജു എബ്രഹാം പറഞ്ഞു.
അതേസമയം പോറ്റിയെ കേറ്റിയെ പാട്ടിനെതിരേ ഡിജിപിക്ക് പരാതി ലഭിച്ചിട്ടുണ്ട് . മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയതെന്നും കാണിച്ചാണ് പരാതി. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതി നൽകിയത്.
















