വാഷിംഗ്ടണ്‍: അമേരിക്കയിലേക്ക് മയക്കമരുന്ന് കടത്തുന്ന ലഹരിക്കച്ചവടസംഘങ്ങളെ നിയന്ത്രിക്കുന്നത് വെനിസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡൂറോ ആണെന്ന് കുറ്റപ്പെടുത്തിയ ശേഷം കഴിഞ്ഞ നാല് മാസമായി ട്രംപ് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി വെനസ്വേലയ്‌ക്ക് മുന്നിലെ കരീബിയന്‍ കടലില്‍ അമേരിക്കയുടെ യുദ്ധക്കപ്പലുകളും ആകാശത്ത് യുദ്ധവിമാനങ്ങളും റെഡിയാക്കി നിര്‍ത്തിയിരിക്കുകയാണ്.
അമേരിക്കയുടെ ഈ നീക്കത്തിന് പിന്നിലെ തന്ത്രം മനസ്സിലാക്കിയിരിക്കുന്നത് റഷ്യന്‍ പ്രസിഡന്‍റ് പുടിനും ചൈനയുടെ പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങുമാണ്. വെനസ്വേല ഏറ്റവും വലിയ എണ്ണ ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ്. ദിവസേന 300 കോടി ബാരല്‍ എണ്ണ ഉല്‍പാദിപ്പിക്കാന്‍ ഇവിടുത്തെ എണ്ണപ്പാടങ്ങള്‍ക്ക് ശേഷിയുണ്ട്. ഇവിടുത്തെ എണ്ണപ്പാടങ്ങളില്‍ നല്ലൊരു ശതമാനം നിക്ഷേപം നടത്തിയ രാജ്യങ്ങളാണ് പുടിന്റെ റഷ്യയും ഷീ ജിന്‍പിങ്ങിന്റെ ചൈനയും. മഡൂറോയെ സ്ഥാനഭ്രഷ്ടനാക്കിയാല്‍ ചൈനയെയും റഷ്യയെയും ദുര്‍ബ്ബലപ്പെടുത്താന്‍ സാധിക്കുമെന്നതാണ് ട്രംപിന്റെ പദ്ധതി. ഇത് യൂറോപ്യന്‍ രാജ്യങ്ങളും ഡൊണാള്‍ഡ് ട്രംപും ചേര്‍ന്നൊരുക്കിയ ഗൂഢാലോചനയുടെ ഭാഗമാണ്. ഇത് ഒരു രഹസ്യ അജണ്ടയിലൂടെ നടപ്പാക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. മഡുറോയുടെ മയക്കമരുന്ന് ശൃംഖലകള്‍ വെനിസ്വേല ഭരിയ്‌ക്കുന്നു, അവര്‍ മയക്കമരുന്ന് കടത്തി അമേരിക്കയെ നശിപ്പിക്കുന്നു എന്നും മറ്റും ആരോപിച്ചാണ് കടലില്‍ അമേരിക്കയുടെ എഴ് യുദ്ധക്കപ്പലുകളെ വെനിസ്വേലയെ ആക്രമിക്കാന്‍ കരീബിയന്‍ കടലില്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നത്.
കഴിഞ്ഞ നാലില്‍ അധികം വര്‍ഷങ്ങളായി പുടിനെ വീഴ്‌ത്താനുള്ള വലിയ പദ്ധതി അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു. പുടിന്റെ അനുയായികളായ സിറിയ, വെനസ്വേല, ഇറാന്‍, വടക്കന്‍ കൊറിയ എന്നിവയെ വീഴ്‌ത്താന്‍ ശ്രമങ്ങള്‍ നടക്കുകയാണ്. ഇതിനായി ഉക്രൈനെ ഉപയോഗിച്ച് റഷ്യയ്‌ക്കെതിരെ യുദ്ധം നടത്തുകയാണ്. ഉക്രൈന് ആയുധങ്ങളും പണവും നല്‍കി റഷ്യയ്‌ക്കെതിരെ ആക്രമണം അഴിച്ചുവിടുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി,യുകെ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളാണ്.
ഇസ്രയേലിനെ ഉപയോഗിച്ചാണ് അമേരിക്ക സിറിയയെ വീഴ്‌ത്തിയത്. ഇസ്രയേല്‍ ഇറാന്റെ നേതൃത്വത്തിലുള്ള ഭീകരശൃംഖലകളെ തകര്‍ക്കുന്നതിന്റെ ഭാഗമായാണ് സിറിയയുടെ പ്രസിഡന്‍റ് അല്‍ ബാഷറെയും വീഴ്‌ത്തിയത്. ഈ യുദ്ധത്തില്‍ സിറിയയെ സഹായിക്കാന്‍ പുടിന് കഴിഞ്ഞില്ല. കാരണം പുടിന്‍ ഉക്രൈനുമായുള്ള യുദ്ധത്തില്‍ കുടുങ്ങിക്കിടുക്കുന്നതിനാലായിരുന്നു ഇത്. സിറിയന്‍ പ്രസിഡന്‍റ് അല്‍ബാഷര്‍ റഷ്യയിലേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തു.പിന്നീട് ഇറാനെയും ഇസ്രയേലിനെ ഉപയോഗിച്ച് തകര്‍ക്കാന്‍ അമേരിക്ക ശ്രമിച്ചെങ്കിലും ആ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. ഇറാന്‍ ഖത്തറിനെതിരെ മിസൈലാക്രമണം നടത്തിയതോടെ അമേരിക്കയ്‌ക്ക് ഇസ്രയേലിനെ പിന്തിരിപ്പിക്കേണ്ടി വന്നു.
അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടേയും എക്കാലത്തേയും ഭീഷണയിയായ പുടിനെ തീര്‍ക്കുക എന്നത് തന്നെയാണ് ലക്ഷ്യമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി ഇപ്പോള്‍ വെനിസ്വേലയുടെ മഡൂറോയെ വീഴ്‌ത്താന്‍ ശ്രമിക്കുകയാണ് ട്രംപ്. കടുത്ത പുടിന്‍ ഭക്തനാണ് മഡൂറോ. വെനിസ്വേലയിലെ എണ്ണപ്പാടങ്ങളില്‍ പുടിനും ഷീജിന്‍പിങ്ങും വന്‍തോതില്‍ പണം മുടക്കിയിട്ടുണ്ട്. മഡൂറോയെ വീഴ്‌ത്തിയാല്‍ ഈ എണ്ണപ്പാടങ്ങള്‍ അമേരിക്കയുടെ സ്വന്തമാകും. ഇതിന് ചൈനയും റഷ്യയും സമ്മതിക്കുമോ എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം.
















