കൊല്ലം: തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ അഞ്ചല്‍ -ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം തോറ്റ ഇട്ടിവയില്‍ ജയിച്ച സ്ഥാനാര്‍ത്ഥിക്ക് നേരെ കയ്യേറ്റ ശ്രമം.
ഇട്ടിവാ പഞ്ചായത്തില്‍ നെടുപുറം വാര്‍ഡില്‍ സിപിഎം കടയ്‌ക്കല്‍ ഏരിയാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ ബി.ബൈജുവായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.
എന്നാല്‍ സീറ്റു നിഷേധിച്ചതില്‍ പ്രതിക്ഷേധിച്ച് സ്വതന്ത്രനായി മത്സരിച്ച സിപിഎം ഇട്ടിവാ ലോക്കല്‍ കമ്മിറ്റി അംഗമായ അഖില്‍ ശശിയാണ് വിജയിച്ചത്. അഖില്‍ ശശിയുടെ ആഹ്ളാദ പ്രകടനം ബൈജുവിന്റെ വീടിനു മുന്നിലൂടെ കടന്നു പോകുമ്പോള്‍ ബൈജു ഓടിയടുത്ത് അക്രമം അഴിച്ചുവിടുകയായിരുന്നു. എതിരാളിയുടെ വിജയത്തെ അംഗീകരിക്കാനാവാത്തവിധം കടയ്‌ക്കല്‍ -കോട്ടുക്കല്‍ മേഖലയില്‍ സിപിഎം അക്രമം അഴിച്ചുവിടുകയാണ്.
സിപിഎമ്മിലെ വിഭാഗീയതയും അക്രമ രാഷ്‌ട്രീയവും മൂലം നിരവധിയാളുകള്‍ പാര്‍ട്ടി ബന്ധം ഉപേഷിക്കുകയാണ്. പിടിച്ചുനില്‍ക്കാനാവാതെയാണ് ഗുണ്ടായിസവുമായി സിപിഎം ക്രിമിനലുകള്‍ മേഖലയില്‍ അഴിഞ്ഞാടുന്നത്.
















