Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസഹിഷ്ണുതക്ക് പരിഹാരം ഹിന്ദു തത്വചിന്ത: ഡോ. കൃഷ്ണ ഗോപാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2025, 06:03 am IST
in India

ബറേലി (ഉത്തര്‍പ്രദേശ്): അനന്തവിവിധതകളുമായി സഹവര്‍ത്തിക്കാനുള്ള കഴിവ് ഹിന്ദു സംസ്‌കൃതിക്കും ഹിന്ദുധര്‍മത്തിനും മാത്രമാണുള്ളതെന്ന് ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍. ലോകമാകെ പടര്‍ന്നുപിടിച്ച അസഹിഷ്ണുതയ്‌ക്ക് ഏക പരിഹാരം ഈ ഹിന്ദു തത്വചിന്തയാണ്. ആത്മീയതയാണ് അതിന്റെ ഏറ്റവും വലിയ ശക്തിയെന്ന് അദ്ദേഹം പറഞ്ഞു. ബറേലി ഐഎംഎ ഓഡിറ്റോറിയത്തില്‍ ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൗരപ്രമുഖരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുധര്‍മം ഏതെങ്കിലും ഒരു വിഭാഗത്തിന്റെയോ മതത്തിന്റെയോ സമ്പ്രദായത്തിന്റെയോ പേരല്ല; മറിച്ച്, അത് നിരവധി വിഭാഗങ്ങളെയും വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ്. എതിര്‍ കാഴ്ചപ്പാടുകളെപ്പോലും ഉള്‍ക്കൊള്ളാന്‍ ഹിന്ദുധര്‍മം എപ്പോഴും തയാറാണ്. ചാര്‍വാകന്റെ നിരീശ്വരവാദ തത്വചിന്തയും ഉള്‍പ്പെട്ടതാണ് ഷഡ്ദര്‍ശനം. സഹിഷ്ണുത, ഉദാരത, സാമഞ്ജസ്യം എന്നിവയാണ് ഹിന്ദുധര്‍മത്തിന്റെ ഏറ്റവും വലിയ ശക്തികള്‍, ലോകത്തിലെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം അവയിലാണ്.

അസഹിഷ്ണുതയാണ് പല പ്രശ്‌നങ്ങളുടെയും മൂലകാരണം. എന്റെ വീക്ഷണം ശരിയാണെന്നും നിങ്ങളുടെ വീക്ഷണവും ശരിയാകാമെന്നും ഹിന്ദുതത്വചിന്ത വിശ്വസിക്കുന്നു. നമുക്ക് എതിര്‍ വീക്ഷണങ്ങളെച്ചൊല്ലി സംഘര്‍ഷങ്ങളില്ല. എന്നാല്‍ പാശ്ചാത്യര്‍ അവരുടെ വീക്ഷണം മാത്രമാണ് ശരിയെന്നും മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്നും വാദിക്കുന്നു, ഡോ. കൃഷ്ണഗോപാല്‍ ചൂണ്ടിക്കാട്ടി.

സഹസ്രാബ്ദങ്ങളുടെ അടിമത്തത്തിലൂടെ ഹിന്ദുസമൂഹം ദാരിദ്ര്യം, നിരക്ഷരത, തൊഴിലില്ലായ്‌മ, തൊട്ടുകൂടായ്‌മ തുടങ്ങി പല പല തിന്മകളില്‍ കുടുങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍, ഹിന്ദുബോധം വീണ്ടും ഉണര്‍ന്നിരിക്കുന്നു. വീണ്ടും, ഹിന്ദുസമൂഹം ലോകത്തെ നയിക്കാന്‍ തയാറെടുക്കുകയാണ്. ഇത് അറിവിന്റെയും തപസിന്റെയും ധ്യാനത്തിന്റെയും സംസ്‌കാരമാണ്. ഇവിടെ ഒരാളുടെ പ്രശസ്തിയും മാന്യതയും നിര്‍ണയിക്കുന്നത് സമ്പത്ത് നോക്കിയല്ല, അറിവ്, തപസ്, ത്യാഗം, സമര്‍പ്പണം എന്നിവയിലൂടെയാണ്.

ഉപഭോഗ സംസ്‌കാരത്തിന്റെ ദോഷങ്ങള്‍ ലോകം ഇപ്പോള്‍ തിരിച്ചറിയുന്നു. പരിസ്ഥിതി അതിവേഗം വഷളാകുന്നു, കുടുംബങ്ങള്‍ തകരുന്നു, ഒറ്റപ്പെടല്‍ മൂലം ആളുകള്‍ ആത്മഹത്യ ചെയ്യുന്നു. പരിഹാരം തേടി ലോകം ഹിന്ദു സംസ്‌കാരത്തിലേക്ക് നോക്കുന്നു. നമ്മുടെ വിവാഹ സമ്പ്രദായം, ഭക്ഷണശീലങ്ങള്‍, ആചാരങ്ങള്‍, കുടുംബ വ്യവസ്ഥ എന്നിവയെല്ലാം അവര്‍ പ്രതീക്ഷയോടെയാണ് നോക്കുന്നത്. അതുകൊണ്ടുതന്നെ സമൂഹത്തോടുള്ള നമ്മുടെ ഉത്തരവാദിത്തം വര്‍ദ്ധിക്കുന്നു.

നമ്മുടെ കുടുംബങ്ങളെ സംസ്‌കാരസമ്പന്നമായ ഹിന്ദു കുടുംബങ്ങളാക്കി വളര്‍ത്തണം. പരിസ്ഥിതിയോട് അടുപ്പവും ആദരവും പുലര്‍ത്തണം. കുടുംബ വ്യവസ്ഥയെ വീണ്ടും ശക്തിപ്പെടുത്തണം. ഈ രാജ്യം നമ്മുടേതാണെന്നും അതിന്റെ നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും തിരിച്ചറിയണം. നമ്മുടെ പുരാതന സംസ്‌കൃതിയില്‍ ഓരോ പൗരനും അഭിമാനിക്കണം. വസുധൈവ കുടുംബകമെന്നത് പെരുമാറ്റത്തിലും പ്രതിഫലിക്കണം, സഹ സര്‍കാര്യവാഹ് പറഞ്ഞു.

നിരാശയില്‍ മുങ്ങിപ്പോയ ഹിന്ദു സമൂഹത്തെ സംഘടിപ്പിക്കാനുള്ള തന്റെ ദൃഢനിശ്ചയത്തെക്കുറിച്ച് സംഘ സ്ഥാപകന്‍ ഡോ. ഹെഡ്‌ഗേവാര്‍ പറഞ്ഞപ്പോള്‍ പലരും അദ്ദേഹത്തെ അവഗണിക്കുകയും പരിഹസിക്കുകയും ചെയ്തു. എന്നാല്‍ 15 വര്‍ഷത്തിനുള്ളില്‍, അവര്‍ സംഘത്തിന്റെ ശക്തി മനസിലാക്കി. എല്ലാ എതിര്‍പ്പുകളെയും മറികടന്ന് നിസ്വാര്‍ത്ഥ സേവനത്തിലൂടെ സ്വയംസേവകര്‍ സമൂഹത്തില്‍ സഹകരണത്തിന്റെ അന്തരീക്ഷം വളര്‍ത്തിയെടുത്തു. സംഘത്തിന്റെ സ്വീകാര്യത വര്‍ധിച്ചു.

ഗ്രാമ, നഗരങ്ങളില്‍ മാത്രമല്ല, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ത്രിപുര, നാഗാലാന്‍ഡ്, അരുണാചല്‍ തുടങ്ങിയ വിദൂര ഗോത്ര പ്രദേശങ്ങളിലെല്ലാം സംഘമെത്തി. സമൂഹം ഇതിന് സാക്ഷിയാണ്. ആര്‍എസ്എസില്‍ അവരുടെ പ്രതീക്ഷ വര്‍ദ്ധിക്കുകയാണ്. ഹിന്ദു സമൂഹത്തിനുള്ളില്‍ ഒരു പുതിയ സംഘടനയായിരുന്നില്ല ഡോക്ടര്‍ജിയുടെ ലക്ഷ്യം, മറിച്ച് മുഴുവന്‍ ഹിന്ദു സമൂഹത്തിന്റെയും സംഘടനയ്‌ക്ക് അടിത്തറ പാകുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Tags: Hindu philosophyRSS@100solution to intoleranceDr. Krishna GopalRSS Saha Sarkarya Vah
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സംഘവികാസം എന്നാൽ ദേശീയ ആശയങ്ങളുടെ വ്യാപനം എന്നാണർത്ഥം: സർകാര്യവാഹ്

News

10 കോടിയിലേറെ വീടുകളിൽ സംഘശതാബ്ദി സമ്പർക്കമെത്തി

Varadyam

അവര്‍ കണ്ട ആര്‍എസ്എസ്

India

വിഭജനഭീതിയല്ല, വേണ്ടത് അഖണ്ഡ ഭാരതത്തിനായുള്ള ദൃഢനിശ്ചയം: ഡോ. മോഹന്‍ ഭാഗവത്

India

ആർഎസ്എസ് ശതാബ്ദി: മുംബൈയിലെ പ്രഭാഷണ പരമ്പരയിൽ സൽമാൻ ഖാനും രൺബീർ കപൂറും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.