കോട്ടയം : കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ യു.ഡി. എഫിലെടുക്കാനുള്ള സന്നദ്ധത അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് യുഡിഎഫ് അടിത്തറ വിപുലീകരിക്കുമെന്ന് അദ്‌ദേഹം പറഞ്ഞു. എല്‍ഡിഎഫില്‍ നിന്നും എന്‍ഡിഎ യില്‍ നിന്നും മാത്രമല്ല, ഇതിലൊന്നും പെടാത്തവരും മുന്നണിയില്‍ ഉണ്ടാകുമെന്നും സതീശന്‍ അവകാശപ്പെട്ടു.
പുതിയ ഘടകകക്ഷികളെ കൊണ്ടുവരുന്ന കാര്യം യുഡിഎഫ് ചര്‍ച്ച ചെയ്യും. വിപുലമായ രാഷ്‌ട്രീയ പ്ലാറ്റ്‌ഫോമായി യുഡിഎഫ് മാറും. ഇതിലും വിപുലമായി ശക്തിയോടെ യുഡിഎഫ് നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടും. ഈ തിരഞ്ഞെടുപ്പില്‍ വിജയിച്ചതുകൊണ്ട് എല്ലാമായി എന്ന് വിചാരിക്കുന്നില്ലെന്നും സതീശന്‍ പറഞ്ഞു.
















