തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധ വികാരമില്ലന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വിലയിരുത്തല്‍! സര്‍ക്കാരിനോടുള്ള എതിര്‍പ്പല്ല, മറ്റു ഘടകങ്ങളാണ് ഫലത്തെ സ്വാധീനിച്ചതെന്ന വിലയിരുത്തലിലാണെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചു വരാനാകുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം.
ജില്ലകള്‍ തിരിച്ചുള്ള കണക്കുകളാണ് സിപിഎം , സിപിഐ നേതൃയോഗങ്ങള്‍ വിലയിരുത്തുന്നത്. രാഷ്‌ട്രീയമായി ജനം വോട്ട് ചെയ്ത കണക്കെടുത്താല്‍ 68 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനാണ് ലീഡെന്നും പാര്‍ട്ടി വിലയിരുത്തുന്നു.തിരുവനന്തപുരം, കൊല്ലം കോര്‍പ്പറേഷനുകളിലും ചില ജില്ലാ പഞ്ചായത്തുകളിലും സ്ഥാനാര്‍ത്ഥിനിര്‍ണയം പാളിയെന്ന് സിപിഎമ്മില്‍ അഭിപ്രായമുണ്ട്. സാമുദായിക സമവാക്യങ്ങള്‍ പാലിക്കാതെ പലയിടത്തും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചെന്നുളള അഭിപ്രായം സിപിഐക്കുള്ളിലും ഉണ്ട്.
തിരഞ്ഞെടുപ്പിലെ തിരിച്ചടി വിലയിരുത്താനുള്ള സിപിഎമ്മിന്റെയും സിപിഐയുടെയും സെക്രട്ടറിയേറ്റ് യോഗങ്ങള്‍ തുടരുകയാണ്.
















