ന്യൂദല്‍ഹി: നാവികസേനയുടെ രണ്ടാമത്തെ എംഎച്ച് 60ആര്‍ ഹെലികോപ്ടര്‍ സ്‌ക്വാഡ്രണ്‍, ഐഎന്‍എഎസ് 335 (ഓസ്‌പ്രേസ്) 17 ന് ഗോവയിലെ ഐഎന്‍എസ് ഹന്‍സയില്‍ നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠിയുടെ സാന്നിധ്യത്തില്‍ കമ്മീഷന്‍ ചെയ്യും. ആധുനികവല്‍ക്കരണത്തിനും ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള നാവികസേനയുടെ തുടര്‍ച്ചയായ ശ്രമങ്ങളില്‍ ഇത് നിര്‍ണായക ചുവടുവെപ്പാണ്.
നൂതനമായ ആയുധങ്ങള്‍, സെന്‍സറുകള്‍, ഏവിയോണിക്‌സ് സ്യൂട്ട് എന്നിവയാണ് സവിശേഷതകള്‍. നാവികസേന തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത ഡൈവിങ് സപ്പോര്‍ട്ട് ക്രാഫ്റ്റിന്റെ (ഡിഎസ്‌സി) ആദ്യ കപ്പലായ ഡിഎസ്‌സി എ20 നാളെ കൊച്ചിയില്‍ കമ്മിഷന്‍ ചെയ്യും.
















