തിരുവനന്തപുരം(15-12-2025): ശബരിമല വിവാദം പ്രതീക്ഷിച്ചതിലും കൂടുതൽ തിരിച്ചടിച്ചെന്ന് സിപിഐ വിലയിരുത്തൽ. തെരഞ്ഞെടുപ്പിലെ അടിയൊഴുക്കുകൾ കണ്ടെത്തുന്നതിൽ എൽഡിഎഫ് പരാജയപ്പെട്ടെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
ബിജെപി യുമായി സർക്കാരിന് ബന്ധമുണ്ടെന്ന് ന്യൂനപക്ഷങ്ങൾ കരുതി . ഒപ്പമുണ്ടായിരുന്ന ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെട്ടത് ദൗർഭാഗ്യകരമാണ്. കൂട്ടായി തിരുത്തി എൽഡിഎഫ് തിരിച്ചുവരുമെന്നും ബിനോയ് വിശ്വം ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം വൈകിയെങ്കിലും സത്യം തിരിച്ചറിഞ്ഞതിൽ സന്തോഷമെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പ്രതികരിച്ചു. കോൺഗ്രസ് ഇത് നേരത്തെ പറഞ്ഞതാണ്. അന്വേഷണസംഘത്തിനുമേൽ ഇപ്പോഴും സർക്കാരിന്റെ നിയന്ത്രണമുണ്ട്. വമ്പന്മാർ പിടിയിലാകാൻ ഉണ്ടെന്ന് കോടതി തന്നെ പറഞ്ഞതാണ് . എന്നാൽ അന്വേഷണസംഘം മടിച്ചു നിൽക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
















