നന്മണ്ട: ഭാരതീയം ധര്‍മപ്രഭാഷണ പരമ്പരയുടെ ഭാഗമായി സംസ്‌കൃതി നന്മണ്ട നല്‍കി വരുന്ന ധര്‍മരത്‌ന പുരസ്‌കാരത്തിന് വിവേകാനന്ദ കേന്ദ്ര വേദിക് മിഷന്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. എം. ലക്ഷ്മികുമാരിയെ തെരഞ്ഞെടുത്തു. ശിലാഫലകവും, പ്രശസ്തിപത്രവും പതിനായിരത്തിയൊന്ന് രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. ധാര്‍മിക രംഗത്തെ മികച്ച സംഭാവനകള്‍ പരിഗണിച്ച് ചിദാനന്ദപുരി സ്വാമികള്‍, പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, സി.കെ. രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ സമിതിയാണ് ഇവരെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.
28ന് വൈകുന്നേരം 7 മണിക്ക് നടക്കുന്ന ഇരുപത്തിരണ്ടാമത് ഭാരതീയം ധര്‍മപ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനച്ചടങ്ങില്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പുരസ്‌കാരസമര്‍പ്പണം നടത്തും.











