ന്യൂദല്‍ഹി : വായു മലിനീകരണം വീണ്ടും രൂക്ഷമായതോടെ ദല്‍ഹിയില്‍ ഗ്രേഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ നാലാം ഘട്ടത്തിലെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഓഫീസുകളില്‍ 50% ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചിട്ടുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം ബാധകമായിരിക്കും. സ്‌കൂളുകളില്‍ ഒന്‍പതാം ക്ലാസ് വരെ ഹൈബ്രിഡ് രീതിയിലേക്ക് മാറാന്‍ ഉത്തവിറങ്ങി. 460 ആണ് ഇന്ന് രേഖപ്പെടുത്തിയ ശരാശരി വായു ഗുണനിലവാരതോത്. ഇത് ഗുരുതര വിഭാഗത്തിലുള്ളതാണ്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വായു മലിനീകരണത്തോതാണിത്.
















