ശബരിമല: ദര്‍ശനത്തിനെത്തിയ തീര്‍ഥാടകന്‍ കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് വില്യപ്പള്ളി സ്വദേശി വിനോദ് (50) ആണ് മരിച്ചത്.
ഹൃദയാഘാതം മൂലമാണ് മരണം.മല കയറുന്നതിനിടെ അപ്പാച്ചിമേട്ടില്‍ വച്ചാണ് ഹൃദയാഘാതം ഉണ്ടായത്.
പമ്പ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ സീസണില്‍ ഇതുവരെ 19 പേരാണ് ശബരിമലയില്‍ മരിച്ചത്.
















