തിരുവനന്തപുരം: ദിലീപ് അഭിനയിച്ച സിനിമ കെഎസ്ആര്‍ടിസി ബസില്‍ പ്രദര്‍ശിപ്പിച്ചതില്‍ തര്‍ക്കം. സിനിമ പ്രദര്‍ശിപ്പിച്ചതിനെതിരെ ഒരു യാത്രക്കാരി പ്രതിഷേധം ഉയര്‍ത്തി. തുടര്‍ന്ന് നടനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്തെത്തി.
തിരുവനന്തപുരം – തൊട്ടില്‍പാലം റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ പറക്കുംതളികയെന്ന സിനിമയാണ് പ്രദര്‍ശിപ്പിച്ചത്. പത്തനംതിട്ട സ്വദേശിനി ലക്ഷ്മി ആര്‍. ശേഖര്‍ ആണ് ആദ്യം പ്രതിഷേധിച്ചത്. പിന്നാലെ യാത്രക്കാരില്‍ ചിലര്‍ അതിനെ അനുകൂലിച്ചു. തുടര്‍ന്ന് കണ്ടക്ടര്‍ക്ക് സിനിമ നിര്‍ത്തേണ്ടി വന്നു.
അതേസമയം ചില യാത്രക്കാര്‍ ദിലീപിന് അനുകൂലമായും നിലപാടെടുത്തു. കോടതി വിധി വന്ന ശേഷം ഇത്തരത്തില്‍ സംസാരിക്കുന്നത് എന്തിനെന്ന് ചിലര്‍ ചോദിച്ചു. എന്നാല്‍ സ്ത്രീകള്‍ക്ക് ഈ സിനിമ കാണാന്‍ താല്‍പര്യമില്ലെന്നായിരുന്നു ബസില്‍ ആദ്യ പ്രതിഷേധിച്ച യുവതി പറഞ്ഞത്.
















