കൊല്ലം: കൊടിക്കുന്നില്‍ സുരേഷ് എം.പി പാര്‍ട്ടിയെ വളഞ്ഞ് പിടിച്ചിരിക്കുന്ന നീരാളിപ്പിടിത്തം വിടണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജു ജോര്‍ജ്. കൊട്ടാരക്കര നഗരസഭ എല്‍ഡിഎഫ് നിലനിര്‍ത്തിയത് കൊടിക്കുന്നിലിന്റെ വിജയമാണെന്നാണ് ഫേസ് ബുക്കിലെ പരിഹാസം.
എന്തിനാണ് പാര്‍ട്ടിയെ ഇങ്ങനെ നശിപ്പിക്കുന്നത്?. ശക്തമായ അടിവേരുകള്‍ അറുക്കപ്പെട്ട മഹാവൃഷം പോലെ കോണ്‍ഗ്രസ് കൊട്ടാരക്കരയില്‍ കത്തിത്തീരുന്നുവെന്നും അജു ജോര്‍ജ് പറയുന്നു.
കൊടിക്കുന്നിലിനെതിരെ കെഎസ്‌യു കൊല്ലം ജില്ലാ പ്രസിഡന്റ് അന്‍വര്‍ സുല്‍ഫിക്കറിന്റെ വിമര്‍ശനത്തിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവും രംഗത്തെത്തിയത്.
















