പാലക്കാട്: തോറ്റ സിപിഎം വനിതാ സ്ഥാനാര്‍ഥി ബിജെപിയുടെ ആഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്തതിനെതിരെ സൈബര്‍ ആക്രമണം. മണ്ണാര്‍ക്കാട് നഗരസഭയിലെ 24-ാം വാര്‍ഡിലെ നമ്പിയംപടിയില്‍ സിപി എം ചിഹ്‌നത്തില്‍ മല്‍സരിച്ചു തോറ്റ അഞ്ജു സന്ദീപാണ് കാരാകുറുശ്ശി പഞ്ചായത്തില്‍ 6-ാം വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ബിജെപി സ്ഥാനാര്‍ഥി സ്‌നേഹ രാമകൃഷ്ണന്റെ വിജയാഹ്ലാദ റാലിയില്‍ പങ്കെടുത്തത്.
അഞ്ജു റാലിയില്‍ പങ്കെടുത്ത് നൃത്തം ചെയ്യുന്നതിന്‌റെ വിഡിയോ പുറത്ത് വന്നതോടെയാണ് സിപി എം അണികള്‍ പ്രകോപിതരായത്.
അതേസമയം സ്‌നേഹ തന്റെ അടുത്ത സുഹൃത്തായതിനാലാണ് റാലിയില്‍ പങ്കെടുത്തതെന്നും ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്നും അഞ്ജു വിശദീകരിച്ചു.
















