തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിലെ വിധി പരാമര്‍ശം ഊമക്കത്തായി പ്രചരിച്ചതില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ്. വിശദാംശം ചോര്‍ന്നതില്‍ അന്വേഷണം വേണമെന്നാണ് പരാതിയിലെ ആവശ്യം. വിധി പറയുന്നതിന് ഒരാഴ്ച മുമ്പ് വിധിയുടെ പ്രധാന വിവരങ്ങള്‍ ഊമക്കത്തായി ചിലര്‍ക്ക് ലഭിച്ചെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഈ മാസം നാലാം തീയതി വിശദാംശങ്ങള്‍ അടങ്ങിയ കത്ത് ലഭിച്ചിരുന്നുവെന്ന് റിട്ട. ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞിരുന്നു. 33 പേര്‍ക്ക് കത്ത് കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഒരാള്‍ തന്നെയാണ് 33 പേര്‍ക്ക് കത്ത് എഴുതി നല്‍കിയത്.ഇത് വളരെയധികം ആശങ്ക ഉണ്ടാകുന്നതാണെന്ന് അദ്ദേഹം പ്രതികരിച്ചു.
കേസിലെ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്നും മറ്റുള്ളവരെ വെറുതെ വിടുമെന്നുമാണ് കത്തില്‍ പറഞ്ഞിരുന്നത്. വിധിപ്രസ്താവം വന്നപ്പോള്‍ ശരിക്കും ഞെട്ടി.നമ്മുടെ നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസ്യത നഷ്ട്ടപ്പെടുന്ന സംഭവമാണിതെന്നും വിശദാംശങ്ങള്‍ എങ്ങിനെ പുറത്തുപോയെന്ന് അന്വേഷിക്കണമെന്നും ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞു.
















