Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സ്ത്രീ ശാക്തീകരണം കഥകളിയില്‍

ബിന്ദു വാസുദേവന്‍ by ബിന്ദു വാസുദേവന്‍
Dec 14, 2025, 01:10 pm IST
in Varadyam

ക്ലാസിക്കല്‍ കലകളില്‍ സ്ത്രീശാക്തീകരണം എന്ന പ്രമേയം അവതരിപ്പിക്കുവാന്‍ ആദി പരാശക്തിയുടെ കഥപോലെ അനുയോജ്യമായ മറ്റൊരു കഥയുണ്ടോ? ഈ ചോദ്യം എത്തിനില്‍ക്കുന്നത് ‘ശ്രീശക്തിവിജയം’ എന്ന ആട്ടക്കഥയിലാണ്.

ശാസ്ത്ര സാങ്കേതിക രംഗത്തും ഒപ്പം കലാസാഹിത്യ സാംസ്‌ക്കാരിക മേഖലകളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോക്ടര്‍ രാജശേഖര്‍ പി വൈക്കം ആണ് ‘ശ്രീശക്തി വിജയം’ ആട്ടക്കഥയുടെ രചയിതാവ്. ആധുനികകാലത്ത് രചിക്കപ്പെട്ട ആട്ടക്കഥകളില്‍, കഥകളിയുടെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടുതന്നെ കാലികപ്രസക്തിയുള്ള കഥാസന്ദര്‍ഭം തിരഞ്ഞെടുത്ത് അരങ്ങത്തു വിജയകരമായികൊണ്ടുവന്നിട്ടുള്ള ആട്ടക്കഥാകൃത്താണ് ‘ശ്രീ രാജശേഖര്‍ പി വൈക്കം’. ഒരാട്ടക്കഥാരൂപം പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ അതിലെ സാഹിത്യം വായിച്ചുമനസ്സിലാക്കിയതുകൊണ്ടുമാത്രമാകുന്നില്ല. കഥകളിയായി നാം അതിനെ പലതവണ അരങ്ങില്‍ കാണുകയും അവതരണത്തിന്റെ സാങ്കേതികത്വങ്ങള്‍ നേരിട്ടുകണ്ടുതന്നെ മനസ്സിലാക്കുകയും വേണം. അതുകൊണ്ടു തന്നെ വേദിയില്‍ അവതരിപ്പിക്കപ്പെടാനുള്ള അവസരങ്ങള്‍ ധാരാളമായിലഭിക്കുക എന്നത് , ഒരു ആട്ടക്കഥയെസംബന്ധിച്ച്, അതിന്റെ വിജയത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്. ശ്രീശക്തിവിജയം ആട്ടക്കഥക്കുകിട്ടുന്ന ഓരോഅരങ്ങുകളും കഥകളി ആസ്വാദകര്‍ക്കിടയില്‍ അതിന്റെ സ്വീകാര്യതവര്‍ധിപ്പിക്കും എന്നതില്‍, രണ്ടുപക്ഷമില്ല.

ആദിപരാശക്തി, മഹിഷാസുരമര്‍ദ്ദിനിയായി അവതരിച്ച കഥ നിരവധി പുരാണങ്ങളിലുണ്ട്. ദേവി മാഹാത്മ്യവും ദേവിഭാഗവതവും ഇതില്‍ പ്രധാനം. കൂടാതെ നിരവധി folk versions ഉം ഈ കഥക്ക് ഭാരത ഉപഭൂഖണ്ഡത്തിലുണ്ട്. മഹിഷാസുരമര്‍ദ്ദിനിയായ ദേവിയുടെ കഥയാണ് ‘ശ്രീശക്തിവിജയം ആട്ടക്കഥ’ക്ക് ആധാരം.

ഒരു കഥയെ/ സന്ദര്‍ഭത്തെ ആട്ടക്കഥാരൂപത്തിലേക്കു കൊണ്ടുവരുമ്പോള്‍ കഥക്കനു
യോജ്യമായി ഭാവനയും കല്‍പ്പനയും മറ്റനുയോജ്യമായ ഘടകങ്ങളും എല്ലാം ചേര്‍ത്ത് വികസിപ്പിച്ചും, വീണ്ടും അതിനെ കഥകളിയുടേതായ ചട്ടക്കൂട്ടിലേക്കുകൊണ്ടുവന്നു ദൃശ്യവല്‍ക്കരിക്കുമ്പോള്‍, ആടാനും അഭിനയിക്കാനും നാടകീയത സൃഷ്ടിക്കാനും
വേണ്ടത്ര, രംഗങ്ങളും കഥാപാത്രങ്ങളും സൃഷ്ടിച്ചും വേണം രചന നടത്തേണ്ടത്. ദൃശ്യവല്‍ക്കരിക്കേണ്ട രംഗങ്ങള്‍ ആട്ടക്കഥാകാരന്‍ അകക്കണ്ണുകൊണ്ടു മുന്‍കൂട്ടി കാണണം, നിശ്ചയിക്കണം. ഇത്തരത്തില്‍ ഒരാട്ടക്കഥക്കുവേണ്ട ഘടകങ്ങളെല്ലാം ചേരുംപടി ചേര്‍ത്തുതന്നെയാണ് ‘ശ്രീശക്തി വിജയ’ത്തിന്റെ രചന, നിര്‍വഹിക്കപ്പെട്ടിട്ടിരിക്കുന്നത്.

സാഹിത്യഗുണം തികഞ്ഞതും, പ്രാസ അലങ്കാര ചമത്ക്കാരഭംഗി നിറഞ്ഞതുമായ ശ്ലോകങ്ങളും പദങ്ങളും, ഒപ്പം ദൃശ്യഭംഗി, വൈകാരികത, നാടകീയത, ഇവയൊക്കെ നിലനിര്‍ത്തത്തക്ക വിധത്തില്‍ രംഗങ്ങള്‍, അനുയോജ്യമായ സംഗീതം ഇവയെല്ലാം കോര്‍ത്തിണക്കി ആട്ടക്കഥയെ അണിയിച്ചൊരുക്കി മികച്ച ദൃശ്യാനുഭവമാക്കി മാറ്റിയിരിക്കുന്നു ആട്ടക്കഥാകാരന്‍.

സംസ്‌കൃതനാടകങ്ങളുടെ വഴിയില്‍ കഥതുടങ്ങുംമുമ്പ് അതിലേക്കു ഘടിപ്പിക്കുവാന്‍ നാന്ദിക്കു സമാനമായൊരു രംഗത്തോടെയാണ് ആട്ടക്കഥയുടെ തുടക്കം. നാന്ദി കുറിക്കുക എന്നാല്‍ തുടക്കം കുറിക്കുക എന്നാണല്ലോ. സംസ്‌കൃതനാടകത്തില്‍ നാന്ദി എന്നത് നാടകത്തിന്റെ തുടക്കത്തില്‍ അവതരിപ്പിക്കുന്ന ദേവസ്തുതിയും ആശീര്‍വാദശ്ലോകങ്ങളുമാണ് .ഒരു ശുഭപ്രതീക്ഷയാണ് ‘നാന്ദി’ പ്രേക്ഷകന് നല്‍കുക. അഥവാ നല്‍കേണ്ടത്.

ആട്ടക്കഥ തുടങ്ങുമ്പോള്‍ നായികയും സഖിയും (മധുമൊഴി വിധുമുഖി എന്നീ പേരുകളാണ് അവര്‍ക്ക് ആട്ടക്കഥാകാരന്‍ നല്‍കിയിട്ടുള്ളത്), പ്രവേശിച്ച് ഇഷ്ടദേവതയെ സ്തുതിക്കുന്നു .അവരുടെ മനോഹരമായ സാരി നൃത്തം . ശേഷം നായിക മധുമൊഴി, ചിന്താകുലയയായി മാറിയിരിക്കുന്നു. കാരണമന്വേഷിച്ച സഖിയോട് സ്ത്രീസമൂഹത്തിന്റെ ദുരവസ്ഥയോര്‍ത്തു തനിക്കു ദുഖമുണ്ടാകുന്നു എന്നു നായികയുടെ മറുപടി. ഈ ഘട്ടത്തില്‍ സഖിയായ വിധുമുഖി, മധുമൊഴിക്കു പറഞ്ഞുകൊടുക്കുന്ന കഥയുടെ രൂപത്തിലാണ് മഹിഷാസുരവധം അഥവാ ‘ശ്രീശക്തി വിജയം’ കഥയെ, ആട്ടക്കഥയില്‍ അവതരിപ്പിച്ചിരിക്കുന്നത്. അതായത്, മഹിഷാസുരമര്‍ദ്ദിനിയുടെ കഥ അവതരിപ്പിക്കുന്നതിനുള്ള നാന്ദിയാണ് മധുമൊഴിയുടെയും വിധുമുഖിയുടെയും സംഭാഷണം. സ്ത്രീ അബലയല്ല ശക്തിസ്വരൂപിണിയാണ് എന്ന്, സഖി നായികയെ മനസ്സിലാക്കുന്നു.

ഇത്തരത്തില്‍ നാന്ദിയായി മഹിഷാസുരനെ വധിക്കാന്‍ ദേവി അവതരിച്ചതിന്റെ സൂചന ആസ്വാദകനു നല്‍കിക്കൊണ്ട്, നായികയും സഖിയും രംഗം വിടുന്നു. അടുത്ത രംഗത്തില്‍ യഥാര്‍ത്ഥ കഥതുടങ്ങുന്നു. മഹിഷാസുരനെ തിരനോക്ക്. വരലബ്ധിക്കുശേഷം സ്വര്‍ഗ്ഗവും കീഴടക്കി അഹങ്കരിച്ചുവാഴുന്ന മഹിഷാസുരനെ കാണാന്‍ നാരദന്‍ എത്തുന്നു, അവര്‍തമ്മിലുള്ള സംഭാഷണം, നാരദന്‍ മഹിഷാസുരനെ ധാരാളമായി പുകഴ്‌ത്തുന്നു. മഹിഷനെ വിവാഹം ചെയ്യാന്‍ ഒരു ത്രിലോകസുന്ദരി ഉടനെ എത്തുമെന്ന് നാരദന്‍ പറയുന്നു.

തുടര്‍ന്നുള്ള രംഗത്തില്‍ മഹിഷന്‍ ഉദ്യാനത്തില്‍ ആ സുന്ദരിയെ പ്രതീക്ഷിച്ചിരിക്കയാണ്. ദൂരെനിന്നും സുന്ദരിയുടെ വരവുകാണുന്നു. സാക്ഷാല്‍ ആദിപരാശക്തി, മോഹിനീരൂപത്തില്‍ മഹിഷനെ വധിക്കാനായി വരുന്ന വരവാണത്. മഹിഷന്‍ ആ സുന്ദരിയില്‍ അനുരക്തനാകുന്നു വിവാഹംകഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു. തന്നെ യുദ്ധത്തില്‍ തോല്‍പ്പിക്കുന്നവരെമാത്രമേ താന്‍ വിവാഹംകഴിക്കൂ എന്നാണ് ആ സുന്ദരി പറയുന്നത്. നിന്നെ കണ്ടമാത്രയില്‍ ഞാന്‍ തോറ്റു ഇനി എന്തിനാണ് ഒരു യുദ്ധം എന്ന് മഹിഷന്‍ ചോദിച്ചെങ്കിലും മോഹിനി വഴങ്ങിയില്ല. യുദ്ധം വേണമെന്ന് ശഠിക്കുന്നു . നമുക്ക് എന്റെ കൊട്ടാരത്തിലേക്കു പോകാം എന്നുപറഞ്ഞ് അവളുടെ കൈ കടന്നുപിടിക്കുവാന്‍ മഹിഷന്‍തുടങ്ങുമ്പോള്‍ സുന്ദരി അപ്രത്യക്ഷയായി ഘോരരൂപിണിയായ മഹിഷാസുരമര്‍ദ്ദിനി തന്റെ നിരവധിയായ കൈകളില്‍ ആയുധങ്ങള്‍ധരിച്ചു പ്രത്യക്ഷപ്പെടുന്നു. മഹിഷനോട് സ്വര്‍ഗ്ഗം ഇന്ദ്രന് നല്‍കി തിരികെപോകുവാന്‍ ദേവി ആജ്ഞാപിച്ചു. വഴങ്ങാതിരുന്നഅസുരനെ ദേവി വധിക്കുന്നു. തുടര്‍ന്ന് ദേവന്മാരും മുനിമാരുമെല്ലാം ദേവിയെ വണങ്ങുന്നു. മഹിഷാസുരമര്‍ദ്ദിനിയുടെ വിജയം അഥവാ ശ്രീശക്തി വിജയം ഇവിടെ പൂര്‍ണ്ണമാകുന്നു.

 

Tags: KathakaliClassical artആട്ടക്കഥ
ബിന്ദു വാസുദേവന്‍
ബിന്ദു വാസുദേവന്‍
തിരുവനന്തപുരം ഗവ. പോളിടെക്‌നിക് കോളജ് മുന്‍ പ്രിന്‍സിപ്പലാണ് [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സ് ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തില്‍ അവതരിപ്പിച്ച നളചരിതം കഥകളി
Varadyam

നളചരിതം അന്നും ഇന്നും എന്നും

1. ശ്രീനന്ദ. ഇ നങ്ങ്യാര്‍കൂത്ത് എച്ച്എസ് (മട്ടന്നൂര്‍ എച്ച്എസ്എസ്, കണ്ണൂര്‍), 2. സാംരംഗി എസ്. ശേഖര്‍
Kerala

കലോത്സവം: കത്തിക്കയറി സാംരഗിയുടെ കത്തിവേഷം

News

മാത്തൂർ പുരസ്‌കാരങ്ങൾ 25 ന് സമർപ്പിക്കും

Vicharam

‘കൃഷ്ണപര്‍വ്വം’; കഥകളിയരങ്ങിലെ സാര്‍വ്വഭൗമന്‍ സദനം കൃഷ്ണന്‍കുട്ടി ശതാഭിഷേക നിറവില്‍

Varadyam

കഥകളിയുടെ സൗന്ദര്യദര്‍ശകന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.