കൊച്ചി: വിജയത്തോളം തിളക്കമുണ്ട് പതിനൊന്നു നഗരസഭകളില്‍ ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ നടത്തിയ മുന്നേറ്റത്തിന്. ഇവിടങ്ങളില്‍ മുഖ്യപ്രതിപക്ഷമായി എന്‍ഡിഎ പ്രവര്‍ത്തിക്കും. കാസര്‍കോട് നഗരസഭയില്‍ യുഡിഎഫിന് 24 സീറ്റും ബിജെപിക്ക് 12 സീറ്റും എല്‍ഡിഎഫിന് വെറും ഒരു സീറ്റും മാത്രമാണ്. കൊടുങ്ങല്ലൂരില്‍ 25 സീറ്റുമായി എല്‍ഡിഎഫാണ് ഭരണത്തില്‍ എത്തിയത്. ബിജെപിക്ക് ഇവിടെ 18 സീറ്റുകളാണ് ഉള്ളത്. യുഡിഎഫിന് വെറും മൂന്നു സീറ്റുകള്‍ മാത്രം. കുന്നംകുളത്ത് പ്രതിപക്ഷമായ യുഡിഎഫും ( ഒന്‍പത് സീറ്റ്) ബിജെപിയും തമ്മില്‍( ഏഴു സീറ്റ്) വെറും രണ്ടു സീറ്റുകളുടെ വ്യത്യാസം മാത്രം.
35 വാര്‍ഡുകളുള്ള ഷൊര്‍ണൂരില്‍ 17 വാര്‍ഡുകളില്‍ എല്‍ഡിഎഫും, 12 വാര്‍ഡുകളില്‍ ബിജെപിയും,അഞ്ചെണ്ണത്തില്‍ യുഡിഎഫും ഒരുവാര്‍ഡില്‍ സ്വതന്ത്രനും വിജയിച്ചു. ഇഞ്ചോടിഞ്ച് മത്സരം നടന്ന നഗരസഭകളിലൊന്നാണിത്. ഒരു ഘട്ടത്തില്‍ ബിജെപി ഭരണം പിടിക്കുമെന്ന സാഹചര്യം വരെയുണ്ടായി. പിന്നീട് ചിത്രം മാറിമറിഞ്ഞു. 2020ല്‍ എല്‍ഡിഎഫിന് 16ഉം, ബിജെപിക്ക് 9ഉം, യുഡിഎഫിന് ഏഴു വാര്‍ഡുകളുമാണ് ഉണ്ടായിരുന്നത്. ഇത്തവണയും എന്‍ഡിഎ വന്‍ മുന്നേറ്റമാണ് കാഴ്ചവച്ചത്.
39 വാര്‍ഡുകളുള്ള ഒറ്റപ്പാലം നഗരസഭയില്‍നഗരസഭയില്‍ എല്‍ഡിഎഫ് 19 വാര്‍ഡുകള്‍ നേടിയപ്പോള്‍ 12 വാര്‍ഡുകള്‍ ബിജെപി വിജയിച്ചു. യുഡിഎഫ് ഏഴ് വാര്‍ഡുകളിലും വിജയിച്ചു. മറ്റുള്ളവര്‍ ഒരുവാര്‍ഡും നേടി.
2020ല്‍ 16 എണ്ണത്തില്‍ സിപിഎമ്മും, ഒമ്പതു വാര്‍ഡുകളില്‍ ബിജെപിയും, 9 വാര്‍ഡുകളില്‍ യുഡിഎഫും, സ്വതന്ത്രമുന്നണി രണ്ടു വാര്‍ഡുകളിലുമാണ് വിജയിച്ചിരുന്നത്. മാത്രമല്ല, ആറുവാര്‍ഡുകളില്‍ ബിജെപി രണ്ടാംസ്ഥാനത്തുമെത്തിയിരുന്നു.
32 വാര്‍ഡുകള്‍ ഉള്ള ആറ്റിങ്ങലില്‍ എല്‍ഡിഎഫിന് 16 സീറ്റുണ്ട്. ബിജെപിക്കും യുഡിഎഫിനും 7 സീറ്റുകള്‍ വീതം. വര്‍ക്കലയില്‍( 34) എല്‍ഡിഎഫിന് 16 സീറ്റാണുള്ളത്. മുഖ്യപ്രതിപക്ഷമായ ബിജെപിക്ക് പത്തു സീറ്റും യുഡിഎഫിന് ആറു സീറ്റും. തൊടുപുഴ( 38)യില്‍ യുഡിഎഫ് 19 സീറ്റു നേടി. ഒന്‍പത് സീറ്റുമായി ബിജെപിയാണ് മുഖ്യപ്രതിപക്ഷം. എല്‍ഡിഎഫിന് മൂന്നു സീറ്റുകളാണ് ഉള്ളത്. ചെങ്ങന്നൂര്‍( 27) നഗരസഭയില്‍ 13 സീറ്റുകളുമായി യുഡിഎഫാണ് മുന്നില്‍. ആറു സീറ്റുകളുമായി എന്‍ഡിഎയാണ് മുഖ്യപ്രതിപക്ഷം. എല്‍ഡിഎഫിന് അഞ്ചു സീറ്റുകളാണ് ഉള്ളത്.
മാവേലിക്കരയില്‍( 28)യുഡിഎഫിന് 15 സീറ്റുണ്ട്. മുഖ്യപ്രതിപക്ഷമായ ബിജെപിക്ക് എട്ടു സീറ്റും എല്‍ഡിഎഫിന് നാലു സീറ്റും. കൊല്ലത്തെ പരവൂരില്‍( 32) എല്‍ഡിഎഫിന് 20 സീറ്റും മുഖ്യപ്രതിപക്ഷമായ ബിജെപിക്ക് ആറു സീറ്റുമാണ് ഉള്ളത്. യുഡിഎഫിന് അഞ്ചു സീറ്റുണ്ട്.
ഏറ്റുമാനൂരില്‍ ( 36) 20 സീറ്റുമായി യുഡിഎഫ് അധികാരത്തില്‍ എത്തിയപ്പോള്‍, ആറു സീറ്റുകളുമായി എന്‍ഡിഎയാണ് പ്രതിപക്ഷത്ത്. എല്‍ഡിഎഫിന് അഞ്ചു സീറ്റുകളേയുള്ളു. ചങ്ങനാശേരിയില്‍(37) ഭരണം പിടിച്ച യുഡിഎഫ്‌ന് 13 സീറ്റുകളുണ്ട്. പ്രതിപക്ഷമായ എല്‍ഡിഎഫിന് 9 സീറ്റും. എന്‍ഡിഎയ്‌ക്ക് എട്ട് സീറ്റുകളും.
















