Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തദ്ദേശ തെരഞ്ഞെടുപ്പ് 2025: ഇടതുമുന്നണി 30 വര്‍ഷമായി ഭരിച്ചുവന്ന കൊല്ലത്ത് ചരിത്ര മുന്നേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2025, 05:21 am IST
in Kerala, Kollam
കൊല്ലം കോര്‍പ്പറേഷനിലെ ബിജെപി നിയുക്തകൗണ്‍സിലര്‍മാരുമായി പ്രവര്‍ത്തകര്‍ ചിന്നക്കടയില്‍ നടത്തിയ പ്രകടനം

കൊല്ലം കോര്‍പ്പറേഷനിലെ ബിജെപി നിയുക്തകൗണ്‍സിലര്‍മാരുമായി പ്രവര്‍ത്തകര്‍ ചിന്നക്കടയില്‍ നടത്തിയ പ്രകടനം

കൊല്ലം: ഇടതുമുന്നണി 30 വര്‍ഷമായി ഭരിച്ചുവന്ന കൊല്ലം കോര്‍പറേഷനില്‍ ഇത്തവണ ശരിക്കും ചരിത്രം കുറിച്ചത് ബിജെപി. 2015ല്‍ രണ്ടു സീറ്റും 2020ല്‍ ആറു സീറ്റുമായിരുന്നു ബിജെപിക്ക്. ഇത്തവണ അത് 12 ആയി ഉയര്‍ത്തി. സിപിഎം സീറ്റുകളാണ് പിടിച്ചെടുത്തതില്‍ ഭൂരിഭാഗവും.

അജിത്ത് ചോഴത്തില്‍ (കന്നിമേല്‍ വെസ്റ്റ്), ദീപിക പ്രമോജ് (തെക്കേവിള), ശശികല റാവു (കച്ചേരി), ഷിജി (ശക്തികുളങ്ങര), മോന്‍സിദാസ് (കല്ലുംതാഴം), സന്ധ്യ സജീവ് (ഉളിയക്കോവില്‍), ബി. ഷൈലജ (തേവള്ളി), ടി.ആര്‍. അഭിലാഷ് (ഉളിയക്കോവില്‍ ഈസ്റ്റ്), പ്രഭീന്‍കുമാര്‍ (കടപ്പാക്കട), ടി.ജി. ഗിരീഷ് (അറുന്നൂറ്റിമംഗലം), സുരേഷ്‌കുമാര്‍ (ആശ്രാമം), ഡെസ്റ്റിമോണ (പാലത്തറ) എന്നിവരാണ് വിജയിച്ചത്. ഇതില്‍ തേവള്ളി ഡിവിഷനിലേത് ഹാട്രിക് വിജയമാണ്.

നെടുവത്തൂരില്‍ കാവി പുതച്ച് ബിജെപി

കൊട്ടാരക്കര: നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ 8 വാര്‍ഡും ഒരു ബ്ലോക്ക് ഡിവിഷനും നേടി വെന്നിക്കൊടി പാറിച്ചിരിക്കുകയാണ് ബിജെപി. വിദ്യ (കരുവായം), മിനി സി. (തേവലപ്പുറം), വിദ്യാ വിജയന്‍ (കുറുമ്പാലൂര്‍), സുനീഷ് (ചാലുക്കോണം), സന്ധ്യ ബി. (പ്ലാമൂട്), സുജ ശ്രീകുമാര്‍ (നെടുവത്തൂര്‍), അമൃത കെ.എസ്. (ആനക്കോട്ടൂര്‍), കൃഷ്ണകുമാര്‍ (കല്ലേലി) എന്നിവരാണ് ജേതാക്കള്‍. ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറി.

പുതുതായി തുടങ്ങിയ പ്ലാമൂട് വാര്‍ഡും വര്‍ഷങ്ങളായി യുഡിഎഫ് (കേരളകോണ്‍ഗ്രസ് ജേക്ക ്) ജയിച്ചു വന്ന നെടുവത്തൂരും ബിജെപി പിടിച്ചെടുത്തു. ഏറ്റവും മനോഹര വിഷയങ്ങളില്‍ ഒന്നാണ് കൊട്ടാരക്കര ബ്ലോക്ക് നെടുവത്തൂര്‍ ഡിവിഷന്‍ സന്തോഷ് ശ്രീസായിയിലൂടെ ബിജെപി പിടിച്ചെടുത്തത്. എല്‍ഡിഎഫിന്റെ രാജേഷിനെ ബിജെപിയുടെ സന്തോഷ് ശ്രീസായി 305 വോട്ടിനാണ് പാരാജയെപ്പടുത്തിയത്. ബിജെപി-8, എല്‍ഡിഎഫ്-6, കോണ്‍ഗ്രസ്-3, സ്വതന്ത്രര്‍-2, നെടുവത്തൂര്‍ ബ്ലോക്ക് ഡിവിഷന്‍- ബിജെപി, തേവലപ്പുറം ഡിവിഷന്‍- എല്‍ഡിഎഫ് എന്നിങ്ങനെയാണ് നെടുവത്തൂര്‍ പഞ്ചായത്ത് ്‌സീറ്റ് നില.

പുനലൂര്‍ നഗരസഭയിലും ആദ്യ താമര; കന്നിയങ്കം ജയിച്ച് ദീപ്കുമാര്‍

നഗരസഭയിലെ ഐക്കരക്കോണം വാര്‍ഡില്‍ താമര വിരിഞ്ഞു. എല്‍ഡിഎ
ഫ് കുത്തകയാക്കിയിരുന്ന വാര്‍ഡാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദീപ് കുമാര്‍ സ്വന്തമാ
ക്കിയത്. വാര്‍ഡിലെ ആബാലവൃദ്ധം ജനങ്ങള്‍ക്കും സുപരിചിതനാണ് ദീപ്കുമാര്‍.

ഐക്കരക്കോണം കൊച്ചുവീട്ടില്‍ സഹദേവര്‍-വിശ്വലീല ദമ്പതികളുടെ മകനായ ദീപ്
കുമാര്‍ സാമൂഹ്യസേവന രംഗത്ത് സജീവമാണ്. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നാമജപ യജ്ഞത്തിനും ഉപവാസ സമരങ്ങള്‍ക്കും മുന്നണി പോരാളിയായി രംഗത്ത് ഉണ്ടായിരുന്ന ദീപിന്റെ കന്നിയങ്കമായിരുന്നു. ഐക്കരക്കോണം 315-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖാ യോഗം സെക്രട്ടറി കൂടിയായ ദീപ് ചിട്ടയായ പ്രവര്‍ത്തനങ്ങളാണ്
നടത്തിയത്. ദീപ്കുമാര്‍ 409 വോട്ട് നേടിയപ്പോള്‍ എല്‍ഡിഎഫിലെ അജയകുമാര്‍ 373 വോട്ട് നേടി. യുഡിഎഫിലെ ഷൈജു വര്‍ഗീസ് 18 വോട്ട് മാത്രമാണ് നേടിയത്.

കോര്‍പ്പറേഷനില്‍ ഇരട്ടി മധുരം

ജില്ലയിലെമ്പാടും മികച്ച മുന്നേറ്റം കാഴ്ചവച്ച് ബിജെപി. കൊല്ലം കോര്‍പ്പറേഷനില്‍ നിലവിലുള്ള ആറ് സീറ്റുകളില്‍ നിന്നും വന്‍ കുതിപ്പാണ് ബിജെപി നടത്തിയത്. കോര്‍പ്പറേഷനില്‍ ഇരട്ടിയിലധികം നേടി 12 സീറ്റുകളിലാണ് ബിജെപി വിജയ കിരീടമണിഞ്ഞത്. നെടുവത്തൂര്‍, ചിറക്കര പഞ്ചായത്തുകളില്‍ വലിയ ഒറ്റകക്ഷിയായി. പുനലൂര്‍ നഗരസഭയിലും കടയ്‌ക്കലിലും ചരിത്രത്തിലാദ്യമായി താമര വിരിഞ്ഞു. പുനലൂര്‍ ഐക്കരക്കോണം വാര്‍ഡിലെ ദീപ് കുമാറും കടയ്‌ക്കലില്‍ അനുപമയുമാണ് അട്ടിമറി വിജയം നേടിയത്.

ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലും നിരവധി സീറ്റുകളാണ് എന്‍ഡിഎ സ്വന്തമാക്കിയ
ത്. നരേന്ദ്ര-മോദി സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങളും വികസനവും മുന്‍നിര്‍ത്തിയായിരുന്നു ബിജെപിയുടെ പ്രചാരണം. സംസ്ഥാനസര്‍ക്കാരിനെതിരായ ജനവികാരം ബിജെപിക്ക് ഗുണകരമായി.

ചിറക്കരയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി

ചിറക്കര ഗ്രാമപഞ്ചായത്തില്‍ ആറുസീറ്റ് നേടി ബിജെപി ഏറ്റവും
വലിയ ഒറ്റകക്ഷിയായി. നിലവിലുള്ള 2 വാര്‍ഡുകള്‍ നിലനിര്‍ത്തിയാണ് ബിജെപി
തിളക്കമാര്‍ന്ന വിജയം നേടിയത്. നിലവിലുള്ള മാലക്കായല്‍ ബിജെപിയുടെ
ഉണ്ണി രതീഷ് നിലനിര്‍ത്തിയപ്പോള്‍ നെടുങ്ങോലം വെസ്റ്റില്‍ ബിജെപി ഹാട്രിക്
തികച്ചു. രജനി സജീവ് വിജയിച്ചപ്പോള്‍ പുതിയതായി രൂപം കൊണ്ട ഉളിയനാട്
സീറ്റില്‍ അമ്പിളി രാജേന്ദ്രന്‍, കുഴിപ്പില്‍ ദേവി ദാസ്, ചിറക്കര ക്ഷേത്രം വാര്‍ഡില്‍
എം.ആര്യ, കുളത്തൂര്‍കോണത്ത് രമ്യ എം. എന്നിവര്‍ വിജയിച്ചു. സ്വതന്ത്ര സ്ഥാനാ
ര്‍ഥിയായി മത്സരിച്ച സിപിഎം മുന്‍ എല്‍സി സെക്രട്ടറി ഉല്ലാസ് കൃഷ്ണന്‍ വി
ജയിച്ചപ്പോള്‍ നാളിതുവരെ ചിറക്കരയില്‍ ജയിച്ചിരുന്ന എല്‍ഡിഎഫ് അഞ്ചു
സീറ്റില്‍ ഒതുങ്ങി.

ബിജെപി രണ്ടാംസ്ഥാനം എത്തിയ കോര്‍പറേഷന്‍ ഡിവിഷനുകള്‍
വള്ളിക്കീഴ് (അമ്മു ജയചന്ദ്രന്‍), കുരീപ്പുഴ വെസ്റ്റ് (രാജു സി. വലിയകാവ്), കുരീപ്പുഴ
(രതീഷ്‌കുമാര്‍), മതിലില്‍ (സാംരാജ്), കോയിക്കല്‍ (ഹരീഷ് തെക്കടം), പുന്തലത്താഴം
(അനീഷ്), വാളത്തുങ്കല്‍ (അമൃത ഷാജി), താമരക്കുളം (പ്രണവ് താമരക്കുളം), കന്നിമേല്‍ (ശൈലേന്ദ്രബാബു).

പഞ്ചായത്തുകളും ബിജെപി നേടിയ സീറ്റുകളും
ആദിച്ചനല്ലൂര്‍ (7), ആലപ്പാട് (4), അലയമണ്‍ (3), അഞ്ചല്‍ (6), ആര്യങ്കാവ് (2), ചടയമംഗലം (1), ചാത്തന്നൂര്‍ (7), ചവറ (1), ചിറക്കര (6), കിഴക്കേക്കല്ലട (3), ഇടമുളയ്‌ക്കല്‍ (1), ഇളമാട് (1), ഇളമ്പള്ളൂര്‍ (7), ഇട്ടിവ(3), കടയ്‌ക്കല്‍ (1), കല്ലുവാതുക്കല്‍ (7), കരീപ്ര (4), കൊറ്റങ്കര (5), കുളക്കട (1), കുലശേഖരപുരം (4), കുണ്ടറ (1), കുന്നത്തൂര്‍ (4), മൈലം(5), മൈനാഗപ്പള്ളി (2), നെടുമ്പന (1), നെടുവത്തൂര്‍ (18), നീണ്ടകര (2), ഓച്ചിറ (4), പനയം (4), പട്ടാഴി (3), പട്ടാഴി വടക്കേക്കര (4), പവിത്രേശ്വരം(3), പെരിനാട് (7), പിറവന്തൂര്‍ (3), പൂതക്കുളം (6), പോരുവഴി (4), ശൂരനാട് സൗത്ത് (2), നോര്‍ത്ത് (2), തലവൂര്‍ (4), തഴവ (5).

 

 

 

 

Tags: Local body elections 2025തദ്ദേശ തെരഞ്ഞെടുപ്പ് 2025Historic breakthrough in KollamNDA Kollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്; അധ്യക്ഷ തെരഞ്ഞെടുപ്പ് ബുധനാഴ്ച

Kerala

സംസ്ഥാന സര്‍ക്കാരിനും സിപിഎം നേതൃത്വത്തിനും എതിരെ രൂക്ഷവിമര്‍ശനവുമായി രൂപേഷ് പന്ന്യന്‍

Editorial

ഈ വിജയം വലിയ ഉത്തരവാദിത്വമാണ്

Kerala

കനത്ത തിരിച്ചടിയുടെ ഞെട്ടല്‍ മാറാതെ സിപിഎം നേതൃത്വം

Kerala

ബിജെപിയെ അകറ്റി നിര്‍ത്താന്‍ അവിശുദ്ധകൂട്ടുകെട്ടിന് ഇടതും വലതും; ഇന്‍ഡി മുന്നണി കേരളത്തിലും

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.