തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ് വിജയം നേടിയെങ്കിലും ബിജെപിയുടെ മുസ്ലീം സ്ഥാനാര്‍ഥി വിജയിച്ചത് ശ്രദ്ധേയമായി.മുപ്പത്തിയഞ്ചാം ഡിവിഷനില്‍ മുംതാസ് താഹ ആണ് കണ്ണംകുളങ്ങര ഡിവിഷനില്‍ വിജയിച്ചത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് മുംതാസ് പിടിച്ചെടുത്തത് .
തൃശൂരില്‍ ബിജെപിയുടെ ഏക മുസ്ലീം സ്ഥാനാര്‍ഥിയാണ് മുംതാസ്.നരേന്ദ്ര മോദിയുടെ വികസന കാഴ്ചപ്പാടില്‍ ആകൃഷ്ടയായാണ് ബിജെപിയിലെത്തിയതെന്ന് മുംതാസ് നേരത്തേ പറഞ്ഞിരുന്നു.
പ്രചാരണവേളയിലും നരേന്ദ്രമോദിയുടെ വികസനമാണ് മുംതാസ് പ്രചാരണവിഷയമാക്കിയത്. മുംതാസ് താഹ എട്ടുവര്‍ഷമായി ബിജെപി അംഗമാണ്. സുരേഷ്‌ഗോപിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പുമുതല്‍ തൃശൂരില്‍ പ്രവര്‍ത്തിച്ചു വരുന്നു.
















