ശബരിമല: സന്നിധാനത്ത് ട്രാക്ടര്‍ ഭക്തര്‍ക്കിടയിലേക്ക് പാഞ്ഞുകയറി രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ പമ്പയിലെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ കൊല്ലം സ്വദേശി രാധാകൃഷ്ണ(69) നൊഴികെ മറ്റുളളവര്‍ കര്‍ണാടക, തെലങ്കാന സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു. പാലക്കാട് സ്വദേശിയായ ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മഴയില്‍ കുത്തനെയുള്ള റോഡില്‍ മാലിന്യം കൊണ്ടുപോകുന്ന ട്രാക്ടര്‍ നിയന്ത്രണം വിടുകയായിരുന്നു. ട്രാക്ടറിലും അഞ്ചുപേരുണ്ടായിരുന്നു.
ഭക്തര്‍ സാധാരണഗതിയില്‍ പോകാത്ത ജീപ്പ് റോഡിലാണ് അപകടം നടന്നത്.
















