കോട്ടയം: കോട്ടയം ജില്ലയില്‍ മൂന്നു പഞ്ചായത്തുകളില്‍ ബിജെപി ഭരിക്കും. അയ്‌മനം, കിടങ്ങൂര്‍, പൂഞ്ഞാര്‍ തെക്കേക്കര എന്നിവയാണ് ജില്ലയില്‍ എന്‍ഡിഎ മുന്നിലെത്തിയ പഞ്ചായത്തുകള്‍. അയ്‌മനം പഞ്ചായത്തില്‍ ഒന്‍പതു സീറ്റുകളില്‍ എന്‍.ഡി.എ വിജയിച്ചു. ഏഴു സീറ്റുകളില്‍ എല്‍.ഡി.എഫും അഞ്ചിടത്ത് യു.ഡി.എഫും വിജയിച്ചു.
കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ ആകെ – 16 സീറ്റില്‍ ബി ജെ പി – 7
യുഡിഎഫ് – 5, എല്‍ഡിഎഫ് – 4 എന്നിങ്ങനെയാണ് കക്ഷി നില.
2020ല്‍ ബിജെപി ഇവിടെ രണ്ടാം സ്ഥാനത്തായിരുന്നു.
പൂഞ്ഞാര്‍ തെക്കേക്കരയില്‍ 15 സീറ്റുകളില്‍ 8എണ്ണത്തിലാണ് ബിജെപി വിജയിച്ചത്. എല്‍ഡിഎഫ് – 5, യുഡിഎഫ് – 2 എന്നിങ്ങനെയാണ് നിലവില്‍ കക്ഷി നില. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫായിരുന്നു പൂഞ്ഞാര്‍ തെക്കേക്കരയില്‍ അധികാരത്തിലുണ്ടായിരുന്നത്.
















