പയ്യന്നൂര്‍: കോടതി കുറ്റവിമുക്തനാക്കിയ നടന്‍ ദിലീപ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും പയ്യന്നൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തി. പയ്യന്നൂര്‍ ക്ഷേത്രത്തില്‍ സ്വര്‍ണ്ണവേലും നെയ്യമൃതും വെച്ച് പ്രാര്‍ത്ഥന നടത്തി. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെത്തിയ അദ്ദേഹം പൊന്നുംകുടം സമര്‍പ്പിച്ച് തൊഴുതു.
രാജരാജേശ്വര ക്ഷേത്രത്തില്‍ ദേശീയ നേതാക്കള്‍ അടക്കം ഒട്ടേറെ പ്രമുഖര്‍ പൊന്നുംകുടം സമര്‍പ്പിക്കാന്‍ എത്താറുണ്ട്. ഇരു ക്‌ഷേത്രങ്ങളിലും ഭാരവാഹികളും ക്ഷേത്രജീവനക്കാരും ചേര്‍ന്ന് ദിലീപിനെ സ്വീകരിച്ചു.
















