തിരുവനന്തപുരം : ഇന്ന് വിജയാഘോഷം നടത്താനിരുന്ന മന്ത്രി ശിവൻ കുട്ടിയുടെ പോസ്റ്റിൽ ട്രോളുകളുടെ പെരുമഴ . കഴിഞ്ഞ ദിവസമാണ് എം എം മണിയ്‌ക്ക് ജന്മദിനാശംസ നേർന്ന് ശിവൻ കുട്ടി ഫേസ്ബുക്ക് പോസ്റ്റ് പങ്ക് വച്ചത്. അതിൽ ‘ മണിയാശാനേ നാളെ വിജയാഘോഷം.. ഇന്ന് പിറന്നാൾ ആഘോഷം ‘ എന്നാണ് കുറിച്ചിരുന്നത് . അതിൽ തന്നെ കമന്റായി ‘ ഇത് ചെറുത്.നാളെയാണ് ശരിക്കും ആഘോഷം.‘ എന്ന് എം എം മണിയും കുറിച്ചിരുന്നു.
നിരവധി പേരാണ് പോസ്റ്റിന് താഴെ പരിഹാസവുമായി എത്തുന്നത് . എട്ട് നിലയിൽ പൊട്ടുന്നതൊക്കെ ആഘോഷിക്കാറുണ്ടോയെന്നും , ആശാനേ ഡാം തുറന്ന് വിട്ട് പകരം വീട്ടണമെന്നും , ഇത് അയ്യപ്പൻ നൽകിയ തിരിച്ചടിയാണെന്നുമാണ് കമന്റുകൾ.













