ലണ്ടന്‍: ബ്രിട്ടനിലെ ബ്രിസ്റ്റോളിലുള്ള മ്യൂസിയത്തില്‍ വന്‍കൊള്ള. സപ്തംബര്‍ 25ന് പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നതെങ്കിലും കഴിഞ്ഞ ദിവസമാണ് ഇക്കാര്യം പുറത്തായത്. ഭാരതം ബ്രിട്ടീഷുകാര്‍ അടക്കിവാണ സമയത്തേതടക്കം അറുനൂറിലധികം അമൂല്യവസ്തുക്കള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
മോഷണത്തില്‍ പങ്കുണ്ടെന്നു കരുതുന്ന നാല് പുരുഷന്മാരുടെ വീഡിയോ ദൃശ്യങ്ങള്‍ സോമര്‍സെറ്റ് പോലീസ് പുറത്തുവിട്ടു. ആനക്കൊമ്പുകൊണ്ടുള്ള ബുദ്ധപ്രതിമ, ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥന്റെ അരപ്പട്ടയുടെ ബക്കിളുകള്‍ എന്നിവയടക്കം മോഷണം പോയിട്ടുണ്ട്. ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഇവയില്‍ പലതും സംഭാവനയായി ലഭിച്ചവയാണ്.















