കോഴിക്കോട് : ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസിന് ജയം . കോഴിക്കോട് കാരാപ്പറമ്പ് ഡിവിഷനിലായിരുന്നു നവ്യ മത്സരിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ സ്ഥാനാർത്ഥിയായിരുന്നു നവ്യ. വയനാട് നിന്നായിരുന്നു ലോക്‌സഭാ സ്ഥാനാർത്ഥിയായി നവ്യ ജനവിധി തേടിയത്.
പ്രിയങ്ക വാദ്രക്കെതിരായ പോരാട്ടത്തിലും വലിയ മുന്നേറ്റമാണുണ്ടാക്കിയത്. ദേശീയ ശ്രദ്ധ നേടിയ ആ മത്സരം നവ്യയുടെ രാഷ്‌ട്രീയയാത്രയില്‍ വലിയ നാഴികക്കല്ലായി മാറി.
അതേസമയം കോഴിക്കോട് ഏറെ പ്രതീക്ഷകളോടെ കോൺഗ്രസ് രംഗത്ത് ഇറക്കിയ പിഎം നിയാസ് തോറ്റു. തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്താണ് നിയാസ് ഉള്ളത്.















