Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വടികൊടുത്ത് അടിവാങ്ങി രാഹുലും കോണ്‍ഗ്രസ്സും

വിഷയത്തെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസംഗിക്കുന്നതിനിടെ രാഹുല്‍ ഇടപെട്ടതോടെയാണ് അന്തരീക്ഷം വഷളായത്. താന്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തി പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വെല്ലുവിളിക്കുന്നുവെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടതിന് ചുട്ട മറുപടിയാണ് അമിത്ഷാ നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2025, 10:32 am IST
in Editorial, Vicharam

തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ പ്രതീകമായി അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവ് രാഹുലിന് പാര്‍ലമെന്റിനകത്തും നിരന്തരം പരിഹാസ്യനാവാനാണ് വിധി. പദവി പ്രതിപക്ഷ നേതാവിന്റേതാണെങ്കിലും അതിന്റെതായ അന്തസ്സ് വാക്കിലും പെരുമാറ്റത്തിലും ഈ നേതാവ് കാണിക്കാറില്ല. സ്വന്തമായി പഠിച്ച് വിഷയങ്ങള്‍ ഉന്നയിക്കുന്നതിനു പകരം ആരോ പറഞ്ഞുകൊടുത്തു വിട്ട കാര്യങ്ങള്‍ അരോചകമായ ശരീരഭാഷയില്‍ അവതരിപ്പിക്കുകയാണ് ഇയാളുടെ രീതി. ലോക്‌സഭയില്‍ തെരഞ്ഞെടുപ്പ് പരിഷ്‌കരണങ്ങളെക്കുറിച്ച് കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയിലും ഇതാണ് കണ്ടത്.

വിഷയത്തെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസംഗിക്കുന്നതിനിടെ രാഹുല്‍ ഇടപെട്ടതോടെയാണ് അന്തരീക്ഷം വഷളായത്. താന്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തി പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വെല്ലുവിളിക്കുന്നുവെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടതിന് ചുട്ട മറുപടിയാണ് അമിത്ഷാ നല്‍കിയത്.
പ്രതിപക്ഷ നേതാവ് പറയുന്നതിന് അനുസരിച്ചല്ല താന്‍ പ്രസംഗിക്കുകയെന്നും ആരുടെയെങ്കിലും ആവശ്യപ്രകാരം പ്രസംഗത്തിന്റെ ക്രമം മാറ്റുന്നയാളല്ല താനെന്നും അമിത് ഷാ വ്യക്തമാക്കുകയായിരുന്നു.

‘പാര്‍ലമെന്ററി രംഗത്ത് എനിക്ക് മൂന്ന് പതിറ്റാണ്ട് കാലത്തെ അനുഭവമുണ്ട്. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാം. പക്ഷേ എന്തു പറയണമെന്ന് ഞാനാണ് തീരുമാനിക്കുക. അത് തീരുമാനിക്കാന്‍ മറ്റുള്ളവര്‍ക്ക് അവകാശമില്ല’. ഈ മറുപടിയോട് എങ്ങനെ പ്രതികരിക്കണമെന്ന് രാഹുലിന് നിശ്ചയം ഇല്ലായിരുന്നു. പിന്നീട് സഭയ്‌ക്ക് പുറത്തുപോയ ശേഷം അമിത് ഷായുടെ മറുപടി ഭയവും അസ്വസ്ഥതയുമുള്ളതായിരുന്നുവെന്നു പറഞ്ഞ് പതിവുപോലെ തന്റെ അപക്വത രാഹുല്‍ പ്രകടിപ്പിച്ചു.

തെരഞ്ഞെടുപ്പുകളെക്കുറിച്ച് രാഹുല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെല്ലാം തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും, കോണ്‍ഗ്രസ് നേതാവിന്റെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും അമിത്ഷാ വ്യക്തമാക്കുകയുണ്ടായി. കോണ്‍ഗ്രസ് തോല്‍ക്കുമ്പോള്‍ തെരഞ്ഞെടുപ്പുകളെ കുറ്റം പറയുന്നു, ജയിക്കുമ്പോള്‍ നിശ്ശബ്ദത പാലിക്കുന്നു. ഇതാണ് കോണ്‍ഗ്രസിന്റെ രീതിയെന്ന് പരിഹസിക്കാനും അമിത് ഷാ മറന്നില്ല. ഹരിയാനയിലെ തെരഞ്ഞെടുപ്പിനെക്കുറിച്ച് താന്‍ ആറ്റംബോംബ് വര്‍ഷിക്കുമെന്ന് രാഹുല്‍ പറഞ്ഞതും, ഒരു വീട്ടില്‍ 501 വോട്ടുകളുണ്ടെന്ന് അവകാശപ്പെട്ടതും തെറ്റാണെന്ന് തെളിവുകള്‍ നിരത്തി കമ്മിഷന്‍ സ്ഥിരീകരിക്കുകയുണ്ടായി. എന്നിട്ടും രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഈ ആരോപണം തുടര്‍ന്നു ഉന്നയിക്കുകയാണ് രാഹുല്‍ ചെയ്യുന്നത്.

ആരോപണം ഉന്നയിക്കാന്‍ കോണ്‍ഗ്രസ് നേതാവ് കണ്ടുപിടിച്ച വീട് ചെറിയൊരു വീടല്ലെന്നും, പാരമ്പര്യമായി ലഭിച്ച ഒന്നര ഏക്കറോളം വരുന്ന ഭൂമിയില്‍ നിരവധി വീടുകള്‍ ഉണ്ടെന്നും, ഇവിടെ താമസിക്കുന്നവരെയെല്ലാം ഒറ്റവീട്ടുകാരായി ചിത്രീകരിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടുകയുണ്ടായി. ഈ കുടുംബങ്ങള്‍ക്ക് വേര്‍തിരിച്ച് നമ്പര്‍ നല്‍കിയിട്ടില്ല. ഇതാണ് ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും ഒരു വിഭാഗം മാധ്യമങ്ങളും ഉപയോഗിച്ചത്. രാഹുല്‍ ആരോപിച്ചതുപോലെ ഇതൊരു വ്യാജ വീടല്ല.

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപിക്കുന്ന കോണ്‍ഗ്രസ് അതിലെ തെറ്റ് തിരുത്താനുള്ള തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണമായ എസ്‌ഐആറിനെ എതിര്‍ക്കുന്നതിലെ വൈരുദ്ധ്യത്തെക്കുറിച്ചും അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ വോട്ട് ചോരി ആരോപണം ഉന്നയിക്കുന്ന കോണ്‍ഗ്രസിനെ കണക്കറ്റ് പരിഹസിക്കുകയും ചെയ്തു. വോട്ടുചോരി നടത്തിയാണ് ജവഹര്‍ലാല്‍ നെഹ്‌റു രാജ്യത്തിന്റെ പ്രധാനമന്ത്രിയായതെന്നും, രാജ്യത്തെ പൗരത്വം ലഭിക്കുന്നതിന് മുന്‍പ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തയാളാണ് കോണ്‍ഗ്രസ് നേതാവ് സോണിയയെന്നും അമിത്ഷാ തുറന്നടിച്ചു. മുന്‍കാലത്ത് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ ഏകപക്ഷീയമായി പ്രതിഷ്ഠിച്ച് വോട്ടു ചോരി നടത്തിയതും കോണ്‍ഗ്രസാണ്. ഇതൊക്കെ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയെക്കൊണ്ടു തന്നെ പറയിപ്പിച്ച കോണ്‍ഗ്രസ് വടി കൊടുത്ത് അടിവാങ്ങുകയായിരുന്നു.

Tags: congressAmith shaParliamentRahul Congress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.