ന്യൂദല്‍ഹി: അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉള്‍പ്പെട്ട പാശ്ചാത്യ മാധ്യമശൃംഖലകളുടെ ലോകാധിപത്യത്തെ ഞെട്ടിക്കാന്‍ പുടിന്‍ തന്റെ ഇന്ത്യാസന്ദര്‍ശനം പ്രയോജനപ്പെടുത്തിയതായി റിപ്പോര്‍ട്ട്. വാര്‍ത്താവിതരണരംഗത്തെ പാശ്ചാത്യമാധ്യമങ്ങളുടെ കുത്തക പൊളിക്കാനുള്ള ചില നീക്കങ്ങള്‍ പുടിന്‍ ഇന്ത്യയുടെ സഹായത്തോടെ നടത്തിയതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇന്ത്യന്‍ ബുദ്ധിയാണെന്നും പാശ്ചാത്യമാധ്യമങ്ങള്‍ ഈ നീക്കം കണ്ട് ഞെട്ടിയെന്നും പറയപ്പെടുന്നു.
രണ്ട് ദശകങ്ങളായി പാശ്ചാത്യമാധ്യമങ്ങളെ തീര്‍ത്തും അവഗണിക്കാറുള്ള പുടിന്‍ ഇക്കുറി പതിവ് തെറ്റിക്കുകയായിരുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയിലേക്ക് യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പ് റഷ്യയിലെ ഏകടെറീന ഹാളില്‍ ഇരുന്ന് പുടിന്‍ ഒരു ടിവി ചാനലിനോട് സംസാരിച്ചു. ആ ടിവി ചാനല്‍ ഏതെന്നോ? ഇന്ത്യയില്‍ നിന്നുള്ള ടിവി ചാനലായ ഇന്ത്യാ ടുഡേ. .
ലോകം മുഴുവന്‍ ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്ന പുടിന്റെ ലക്ഷ്യങ്ങളും ചിന്തകളും അറിഞ്ഞത് ഇന്ത്യാ ടുഡേയിലൂടെയാണ്. ഇത് വാര്‍ത്താമാധ്യമരംഗത്തുള്ള പാശ്ചാത്യരാഷ്‌ട്രങ്ങളുടെ കുത്തകയെ പിടിച്ചുകുലുക്കുന്ന സംഭവമായി. മാറി. ഒരു ഇന്ത്യന്‍ ടിവി ചാനല്‍ റഷ്യന്‍ പ്രസിഡന്‍റിന്റെ നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ പുറം ലോകത്തെ അറിയിക്കുക എന്ന പുതിയൊരു ചരിത്രത്തിനാണ് പുടിന്‍ അവിടെ തുടക്കമിട്ടത്. മാധ്യമരംഗത്തെ ലോകശക്തിയായി മെയ് ഡ് ഇന്‍ ഇന്ത്യാ ടിവി ചാനലുകള്‍ മാറുന്നതിന്റെ വിളംബരം കൂടിയായി ഇത്. .
റോയിട്ടേഴ്, എഎഫ്പി, എപി, സിഎന്‍എൻ, ബിബിസി എന്നീ വിദേശകുത്തക ചാനലുകള്‍ പുടിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യാടുഡേ എന്ന ഒരു ഇന്ത്യന്‍ ചാനലിനെ ആശ്രയിച്ചു. ഇത് ചെറിയ സംഭവമല്ല. ലോകമാധ്യമരംഗത്തേക്കുള്ള ഇന്ത്യയുടെ ശക്തമായ ചുവടുവെയ്‌പായിരുന്നു. രണ്ട് ഇന്ത്യാ ടൂഡേ ലേഖികമാരുമായി പുടിന്‍ ൻടത്തിയ ഈ അഭിമുഖം 100 മിനിറ്റോളം നീണ്ടു. ഇതില്‍ മാറിമറയുന്ന ലോകക്രമത്തെക്കുറിച്ച്, മോദിയുടെയും ഇന്ത്യയുടെയും പ്രാധാന്യത്തെക്കുറിച്ച്, റഷ്യ-ഉക്രൈന്‍ സമാധാനക്കരാറിനെക്കുറിച്ച്, നേറ്റോയെയും ട്രംപിനെയും കുറിച്ച് എല്ലാം പുടിന്‍ അഭിപ്രായം പറയുന്നുണ്ട്.. ഉക്രൈനുമായുള്ള സമാധാനത്തിനായി ട്രംപ് തയ്യാറാക്കിയ കരാര്‍ ജെയേഡ് കുഷ്നറും സ്റ്റീവ് വിറ്റ് കോഫും പുടിനുമായി ചര്‍ച്ച ചെയ്ത് അഞ്ച് മണിക്കൂര്‍ കഴിയുമ്പോഴാണ് പുടിന്റെ ഇന്ത്യാ ടുഡേയുമായുള്ള അഭിമുഖം. പുടിനും ട്രംപിന്റെ പ്രതിനിധികളും തമ്മില്‍ റഷ്യ-ഉക്രൈന്‍ സമാധാനക്കരാര്‍ ചര്‍ച്ച ചെയ്തതിന് ശേഷമുള്ള പുടിന്റെ പ്രതികരണം ലോകം അറിഞ്ഞത് ഇന്ത്യാടുഡേയിലൂടെയാണ്.
രണ്ടാമത്തെ കാര്യം റഷ്യയുടെ ദേശീയ ടിവി ചാനലായ റഷ്യാ ടുഡേ ഇന്ത്യയുടെ തലസ്ഥാനമായ ദല്‍ഹിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു എന്നതാണ്. ഇപ്പോള്‍ റഷ്യ-ഉക്രൈന്‍ യുദ്ധത്തെക്കുറിച്ച് ഉയര്‍ന്ന് കേള്‍ക്കുന്ന 90 ശതമാനം അഭിപ്രായങ്ങളും പാശ്ചാത്യ മാധ്യമങ്ങളുടേതാണ്. റോയിട്ടേഴ്, എഎഫ്പി, എപി, സിഎന്‍എൻ, ബിബിസി തുടങ്ങിയ പാശ്ചാത്യമാധ്യമങ്ങളാണ് ഉക്രൈന്‍-റഷ്യ യുദ്ധവാര്‍ത്തകള്‍ പുറംലോകത്തെ അറിയിക്കാറുള്ളത്. പക്ഷെ ഈ വാര്‍ത്തകള്‍ പൊതുവേ അമേരിക്കയോടും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളോടും ചായ് വുളള വാര്‍ത്തകള്‍ ആകാറാണ് പതിവ്. ഇതിന് ഒരു മാറ്റം വരാന്‍ പോവുകയാണ്. അതിനാണ് റഷ്യാ ടുഡേയുടെ ഇംഗ്ലീഷ് ടിവി ചാനല്‍ ദല്‍ഹിയില്‍ ആരംഭിച്ചിരിക്കുന്നത്. ഇതോടെ റഷ്യയുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും കൂടി പുറം ലോകം അറിയാന്‍ തുടങ്ങും. പാശ്ചാത്യ മാധ്യമങ്ങളില്‍ വരുന്ന കള്ള വാര്‍ത്തകള്‍ പൊളിച്ചടുക്കാന്‍ റഷ്യാ ടുഡേയ്‌ക്ക് സാധിക്കും.അതായത് വാര്‍ത്താമാധ്യമ രംഗത്ത് റഷ്യയുടെ ശബ്ദം ഇനി ഇന്ത്യയില്‍ നിന്നായിരിക്കും മുഴങ്ങാന്‍ പോകുന്നത്.
















