ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ന്യൂദൽഹിയിലെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാൺ മാർഗിൽ (മുമ്പ് 7 റേസ്കോഴ്സ് ) എല്ലാ എൻഡിഎ എംപിമാർക്കും അത്താഴവിരുന്ന് നൽകി. ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷമുള്ള സഖ്യത്തിന്റെ പ്രധാന സമ്മേളനങ്ങളിൽ ഒന്നായിരുന്നു ഇത്.
ലോക് കല്യാൺ മാർഗിലെ 7, പ്രധാനമന്ത്രിയുടെ വസതിയിൽ ബസുകളിൽ പ്രത്യേക ഗ്രൂപ്പുകളായിട്ടാണ് എംപിമാർ എത്തിയത്. അതേ സമയം അത്താഴവിരുന്നിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഈ വാർത്ത പങ്കിട്ടു.
“ലോക് കല്യാൺ മാർഗിലെ നമ്പർ 7- വസതിയിൽ ഇന്ന് വൈകുന്നേരം എൻഡിഎ എംപിമാരെ അത്താഴത്തിന് ക്ഷണിച്ചതിൽ അതിയായ സന്തോഷമുണ്ട്. എൻഡിഎ കുടുംബം നല്ല ഭരണം, ദേശീയ വികസനം, പ്രാദേശിക അഭിലാഷങ്ങൾ എന്നിവയോടുള്ള പങ്കിട്ട പ്രതിബദ്ധതയെ പ്രതീകപ്പെടുത്തുന്നു. വരും വർഷങ്ങളിൽ നമ്മുടെ രാജ്യത്തിന്റെ വികസന പാത ശക്തിപ്പെടുത്താൻ നമ്മൾ ഒരുമിച്ച് പരിശ്രമിക്കുന്നത് തുടരും,” – പ്രധാനമന്ത്രി മോദി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുറിച്ചു.
















