കോഴിക്കോട് : ചെക്യാട് നാലാം വാര്‍ഡ് കാലിക്കൊളുമ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ കാറിന്റെ ചില്ല് അടിച്ചു തകര്‍ത്തു. നാലാം വാര്‍ഡ് കോണ്‍ഗ്രസ് നേതാവും ഗ്രാമ പഞ്ചായത്ത് അംഗവുമായ കെ.പി.കുമാരന്റെ കാറിന്റെ മുന്‍വശത്തെ ചില്ലാണ് തകര്‍ത്തത്.സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കുമാരന്‍ ആരോപിച്ചു.
വധഭീഷണി ഉണ്ടെന്ന് കാട്ടി കെ.പി.കുമാരന്‍ കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിക്കും വളയം പൊലീസിലും പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് കുമാരന് ബൂത്തില്‍ സുരക്ഷയും ഒരുക്കി.
കാലിക്കൊളുമ്പ് അങ്കണവാടിയില്‍ പോളിംഗ് തീര്‍ന്ന ശേഷം പൊലീസ് സംരക്ഷണത്തില്‍ പുറത്തേക്ക് വരുന്നതിനിടെ ഒരു സംഘം കുമാരന് നേരെ തിരിയുകയായിരുന്നു. പൊലീസ് ഇദ്ദേഹത്തെ വാഹനത്തിലേക്ക് കയറ്റുന്നതിനിടെ അക്രമികളില്‍ ഒരാള്‍ ചുറ്റിക ഉപയോഗിച്ച് കാറിന്റെ മുന്‍വശത്തെ ചില്ല് അടിച്ച് തകര്‍ത്തു.
















