തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ പരാതിയെച്ചൊല്ലി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷനേതാവ് വിഡി സതീശനും തമ്മില്‍ അഭിപ്രായ ഭിന്നത. രാഷ്‌ട്രീയപ്രേരിതമായാണ് രണ്ടാം പരാതിയെന്നും പരാതി വെല്‍ ഡ്രാഫ്റ്റഡാണെന്നും സണ്ണി ജോസഫ് പ്രതികരിച്ചപ്പോള്‍ പരാതി വെല്‍ ഡ്രാഫ്റ്റഡായി നല്‍കിയതില്‍ എന്താണ് തെറ്റെന്ന് സതീശന്‍ ആരാഞ്ഞു. പരാതിക്കാരി ഒരു അഭിഭാഷകന്റെ സഹായത്താല്‍ പരാതി തയ്യാറാക്കി നല്‍കിയതില്‍ തെറ്റില്ലെന്നുള്ള വിമര്‍ശനമാണ് സതീശന്‍ സണ്ണി ജോസഫിനെതിരെ ഉയര്‍ത്തുന്നത്. താന്‍ അഭിഭാഷകനായിരുന്ന കാലത്തും പൊതുപ്രവര്‍ത്തകനായപ്പോഴും നിരവധി പരാതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.
രാഹുലിനെതിരായ രണ്ടാം പരാതിക്ക് പിന്നില്‍ ഒരു ലീഗല്‍ ബ്രെയിനുണ്ടെന്നും അത് ആസൂത്രിതമാണെന്നുമുള്ള നിലപാടാണ് സണ്ണി ജോസഫ് ഇന്നും ആവര്‍ത്തിച്ചത്.
















