മലപ്പുറം:വോട്ട് ചെയ്ത് വീട്ടിലെത്തിയ യുവാവ് ഹൃദയാഘാതംമൂലം മരിച്ചു. താനൂര്‍ പകര തീണ്ടാപ്പാറ നന്ദനില്‍ അലവി (50) ആണ് മരിച്ചത്.
താനാളൂര്‍ ഏഴാം വാര്‍ഡ് ഒകെ പാറ മദ്രസയില്‍ വ്യാഴാഴ്ച ഉച്ചയ്‌ക്ക് 12 മണിയോടെ വോട്ടുചെയ്ത് വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു അലവി.അസ്വസ്ഥത ഉണ്ടായ ഉടന്‍തന്നെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കാറ്ററിംഗ് സ്ഥാപന ഉടമയാണ് അലവി. മാതാപിതാക്കള്‍: എന്‍. അഹമ്മദ് കുട്ടി, ആമിന, ഭാര്യ: സുമയ്യ. മകന്‍: സിയാദ്.
















