മട്ടാഞ്ചേരി: ലക്ഷദ്വീപില്‍ മൂന്നാമത്തെ നാവിക കേന്ദ്രം പ്രവര്‍ത്തന സജ്ജമാകുന്നു. ബിത്ര ദ്വീപില്‍ ഒരുക്കുന്ന നാവിക സേന ആയുധ താവളമായ ഡിറ്റാച്ച്‌മെന്റ് വ്യോമതാവളം 2026ല്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള അന്തിമഘട്ട പ്രവര്‍ത്തനത്തിലാണ്.
നാവിക സേനയ്‌ക്കും വ്യോമസേനയ്‌ക്കുമായുള്ള വിമാനത്താവളമാണ് ഒരുങ്ങുന്നത്. ഇതോടെ 36 ദ്വീപ് സമൂഹങ്ങളില്‍ ജനവാസ കേന്ദ്രമുള്ള പത്തില്‍ മുന്ന് ദ്വീപുകളില്‍ വ്യോമതാവളമായി. അഗത്തിയിലും മിനിക്കോയ് ദ്വീപിലുമാണ് വ്യോമതാവളമുള്ളത്.
ഐഎന്‍എസ് ദ്വീപ് രക്ഷക്, ഐഎന്‍എസ് ജടായൂ തുടങ്ങിയ നാവിക കേന്ദ്രങ്ങള്‍ കൂടാതെയാണ് ബിത്ര ദ്വീപില്‍ മറ്റൊരു നാവിക താവളം കൂടി തയ്യാറായത്. രാജ്യസുരക്ഷയ്‌ക്കൊപ്പം അന്താരാഷ്‌ട്ര മയക്കുമരുന്ന് ആയുധ കള്ളക്കടത്ത് മാഫിയ ഭീഷണിക്കെതിരായ നടപടിക്കും ലക്ഷദ്വീപ് നാവിക താവളങ്ങള്‍ സജ്ജമാകും. അറബിക്കടലില്‍ താവളമൊരുക്കാനുള്ള ചൈനീസ് ശ്രമങ്ങള്‍ മുന്നില്‍ കണ്ടുള്ള ഭാരതസര്‍ക്കാറിന്റെ നീക്കം കൂടിയാണ് ദ്വീപിലെ സേനാ വിന്യാസങ്ങള്‍. കൊച്ചി കേന്ദ്രമായുള്ള ദക്ഷിണ നാവിക സേന കേന്ദ്രത്തിന് കീഴിലാണ് ദ്വീപ് നാവിക താവളങ്ങള്‍.
2017ല്‍ ലക്ഷദ്വീപിന് സമീപം വെച്ച് മത്സ്യബന്ധന ബോട്ടില്‍ നിന്ന് വന്‍ മയക്കുമരുന്നു ശേഖരവും ആയുധങ്ങളും പിടികുടിയതില്‍ ശത്രുരാജ്യങ്ങളുടെ ബന്ധങ്ങള്‍ വെളിപ്പെട്ടിരുന്നു. ചരക്ക് കപ്പല്‍ സുരക്ഷയ്‌ക്കും ലക്ഷദ്വീപ് നാവിക താവളങ്ങള്‍ ഏറെ പ്രയോജനപ്പെടും.
















