കൊച്ചി (11-12-2025): താൻ നിരാഹാരം അവസാനിപ്പിച്ചതിന്റെ കാരണം വെളിപ്പെടുത്തി രാഹുൽ ഈശ്വർ. കിഡ്നിക്ക് പ്രശ്നം ആവുന്നു എന്ന് ഡോക്ടര്‍ പറഞ്ഞത് കൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചതെന്ന് രാഹുൽ ഈശ്വർ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കോടതിയില്‍ ഹാജരാക്കുന്നതിനു മുൻപ് വൈദ്യ പരിശോധനയ്‌ക്ക് എത്തിച്ചപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം.
വ്യാഴാഴ്ച രാവിലെ 11 മണി വരെ രാഹുൽ ഈശ്വറിന്റെ കസ്റ്റഡി കാലാവധി നീട്ടി. അതേസമയം, തനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായെന്ന് രാഹുൽ ഈശ്വർ പറഞ്ഞു.11 കിലോ കുറഞ്ഞു. ഞങ്ങളെ പോലുള്ളവർ കള്ളക്കേസില്‍ കുടുക്കപ്പെടുമ്പോൾ മാധ്യമങ്ങൾ പിന്തുണ നല്‍കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
















