തിരുവനന്തപുരം:വര്‍ക്കല നോര്‍ത്ത് ക്ലിഫിലെ ‘കലയില’ റിസോര്‍ട്ടില്‍ അഗ്നിബാധ.ബുധനാഴ്ച ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് തീപിടിത്തം.
റിസോര്‍ട്ട് പൂര്‍ണമായും കത്തി നശിച്ചു. ആളപായമില്ല.
റിസോര്‍ട്ടിലെ ജീവനക്കാര്‍ കരിയില കൂട്ടിയിട്ട് കത്തിച്ചത് കാറ്റിനെ തുടര്‍ന്ന് പടര്‍ന്നതാണ് തീപിടുത്തത്തിന് കാരണം.ആകെ മൂന്ന് മുറികളാണ് ഉണ്ടായിരുന്നത്.തീപിടുത്തമുണ്ടാകുമ്പോള്‍ ഈ മുറികളില്‍ വിനോദസഞ്ചാരികളുണ്ടായിരുന്നു. തീപടര്‍ന്നപ്പോള്‍ ഇവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് തീ നിയന്ത്രവിധേയമാക്കി.
















