ന്യൂദല്‍ഹി: ലോക് സഭയില്‍ എസ് ഐ ആറിനെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരിക്കുമ്പോള്‍ ഇറങ്ങിപ്പോയ പ്രതിപക്ഷപാര്‍ട്ടികള്‍ക്കെതിരെ അമിത് ഷാ നടത്തിയ ഗര്‍ജ്ജനം ഇന്ത്യയാകെ അലയടിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത വാക്കുകളായി.
“നിങ്ങള്‍ ഇറങ്ങിപ്പൊയ്‌ക്കോളൂ…പക്ഷെ ഒരു കാര്യം ഓര്‍ത്തോളൂ, ഒരു നുഴഞ്ഞുകയറ്റക്കാരനും ഇന്ത്യയില്‍ വോട്ട് ചെയ്യില്ല:” – ഇതായിരുന്നു അമിത് ഷായുടെ താക്കീത്. എസ് ഐ ആര്‍ നടത്തുന്നതിന്റെ ലക്ഷ്യമാണ് അമിത് ഷാ ഈ വാചകത്തില്‍ പ്രകടമാക്കിയത്. പ്രതിപക്ഷത്തിന്റെ വാക്കൗട്ടിന് ഷെയിം എന്നാണ് അമിത് ഷാ വിശേഷിപ്പിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ നെഹ്രു, ഇന്ദിരാഗാന്ധി, രാഹുല്‍ ഗാന്ധിയുടെ പിതാവ്, സോണിയാഗാന്ധി എന്നിവര്‍ക്കെതിരെയെല്ലാം പ്രസംഗിക്കുകയുണ്ടായി. അപ്പോഴൊന്നും ആരും ഇറങ്ങിപ്പോയില്ല. പക്ഷെ രാജ്യത്തേക്ക് നുഴഞ്ഞുകയറിയ രോഹിംഗ്യകളെക്കുറിച്ച് പ്രസംഗിച്ചപ്പോള്‍ പ്രതിപക്ഷം ഇറങ്ങിപ്പോയി. ഇതിനെ വിശേഷിപ്പിക്കാന്‍ ‘ഷെയിം’ എന്നല്ലാതെ മറ്റൊരു വാക്കില്ല. – അമിത് ഷാ പറഞ്ഞു.
















