കോഴിക്കോട്: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെതിരെ പാര്‍ട്ടിയില്‍ നടപടിയെടുക്കാന്‍ സമയമായിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ മീറ്റ് ദി ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോപണ വിധേയനായാല്‍ ഒരാള്‍ കുറ്റവാളി ആകുന്നില്ല. ഉന്നയിക്കപ്പെട്ട ആരോപണത്തിന്റെ പേരില്‍ പാര്‍ട്ടിക്ക് നടപടിയെടുക്കാന്‍ കഴിയില്ലെന്നും അയാള്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കപ്പെട്ടാല്‍ നടപടിയുണ്ടാകുമെന്നും രാമകൃഷ്ണന്‍ പറഞ്ഞു.
അതിജീവിത വിഷയത്തില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ നിലപാടില്‍ അദ്ഭുതപ്പെടാനില്ലെന്നും ക്രൂരമായ നിലപാടാണ് അതിജീവിതയുടെ കാര്യത്തിലും യുഡിഎഫ് എടുക്കുന്നതെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം പറഞ്ഞു. പ്രസ്‌ക്ലബ് സെക്രട്ടറി പി.കെ. സജിത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് എ. ബിജുനാഥ് നന്ദിയും പറഞ്ഞു.
















