കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ ബിജെപി പിടിക്കാനുള്ള സാധ്യതയുണ്ടെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.എന്‍ഡിഎ ഇത്തവണ വലിയ മുന്നേറ്റം ഉണ്ടാക്കും.
കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.എന്‍ഡിഎ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് കണ്ട് യുഡിഎഫും എല്‍ഡിഎഫും വലിയ തോതിലുളള വര്‍ഗീയ പ്രചാരണങ്ങളാണ് അഴിച്ചുവിടുന്നത്. വീടുകള്‍ കയറി പച്ചയായ വര്‍ഗീയത പ്രചരിപ്പിക്കുകയാണ്.
ഇത്രയും ഗുരുതര സ്വഭാവമുള്ള വര്‍ഗീയത പറഞ്ഞ് ഇതുവരെ വോട്ട് പിടിത്തം ഉണ്ടായിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ നേട്ടങ്ങള്‍ വിശദീകരിച്ചാണ് എന്‍ഡിഎ വോട്ട് ചോദിക്കുന്നത്. യുഡിഎഫിന് വേണ്ടി ജമാഅത്തെ ഇസ്ലാമി മുന്നില്‍ നിന്നാണ് പ്രചാരണം നടത്തുന്നത്.അത്തരം സ്ഥലങ്ങളില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയില്ല. വി.ഡി. സതീശന്‍ പറഞ്ഞ നിലപാടിന് വിരുദ്ധമാണിത്.
















