എറണാകുളം : തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് മര്‍ദനമേറ്റെന്ന് പരാതി.പിസി മനൂപിനാണ് മര്‍ദനമേറ്റത്.
യുഡിഎഫ് സ്ഥാനാര്‍ഥി സുജിത്തിന്റെ ബന്ധു രാമദാസ് മദ്യ ലഹരിയില്‍ കൈ വിരല്‍ കടിച്ചു മുറിച്ചു എന്നാണ് പരാതി.തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.
മനൂപിന്റെ വയറ്റില്‍ ചവിട്ടുകയും ചെയ്തു. ഇയാള്‍ തൃക്കാക്കരയിലെ ആശുപത്രിയില്‍ ചികിത്സ തേടി. ബൂത്ത് ഓഫീസില്‍ നില്‍ക്കുമ്പോഴാണ് രാമദാസും മനൂപും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുന്നത്. തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദ്ദനം തടയാന്‍ ശ്രമിക്കവെ രാമദാസ് മനൂപിന്റെ കൈ കടിച്ചു മുറിക്കുകയുമായിരുന്നു.
















