കോട്ടയം: നടിയെ ആക്രമിച്ച കേസിലെ വിധി വന്ന ദിവസം കോടതിയെ പരോക്ഷമായി വിമര്‍ശിച്ചെന്ന് കരുതാവുന്ന വിധം സംവിധായകനും ഗാനരചയിതാവുമായി ശ്രീകുമാരന്‍ തമ്പിയുടെ ഫേസ് ബുക്ക് പോസ്റ്റ്: ഞാന്‍ ഇന്ന് വായിക്കാന്‍ എടുത്ത പുസ്തകം പ്രശസ്ത ബംഗാളി നോവലിസ്റ്റ് ബിമല്‍ മിത്ര എഴുതിയ പുസ്തകത്തിന്റെ മലയാള പരിഭാഷ ‘വിലയ്‌ക്കു വാങ്ങാം’. മൂന്നാം തവണ വായിക്കുന്നു. ഈ ഭൂമിയില്‍ എന്തും വിലയ്‌ക്കു വാങ്ങാം എന്നു വിശ്വസിക്കുന്ന അഘോരനപ്പൂപ്പന്‍ എന്ന കഥാപാത്രത്തെ മറക്കാനാവില്ല. സത്യമല്ലേ? ഇന്ന് ഈ ഭൂമിയില്‍ എന്താണ് വിലയ്‌ക്കു വാങ്ങാനാവാത്തത്. സത്യം, നീതി, നന്മ – എല്ലാം മഹദ്‌വചനങ്ങളില്‍ ഉറങ്ങുന്നു. എന്നാണ് ശ്രീകുമാരന്‍ തമ്പി കുറിച്ചിട്ടുള്ളത്.
ദിലീപിനെ കുറ്റവിമുക്തനാക്കിയ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിയെയാണ് ശ്രീകുമാരന്‍ തമ്പി ശരവ്യമാക്കുന്നതെന്ന രീതിയില്‍ ഈ കുറിപ്പിന് വലിയ വാര്‍ത്താ പ്രാധാന്യമാണ് ലഭിച്ചത്.
















