തിരുവനന്തപുരം: അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്ന് പ്രമുഖ സംവിധായകനും മുന്‍ എം എല്‍ എയും ഇടതു സഹയാത്രികനുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. ലൈംഗിക അതിക്രമത്തിനാണ് കേസ്.
ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് ഒരു മാസം മുമ്പ് നല്കിയ പരാതി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറിയിരുന്നു. ഐ എഫ് എഫ് കെയുടെ സ്‌ക്രീനിംഗിനിടെ പി ടി കുഞ്ഞുമുഹമ്മദ് നഗര മധ്യത്തിലെ ഹോട്ടല്‍ മുറിയില്‍ വച്ച് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
പൊലീസ് ചലച്ചിത്ര പ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്തി. ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പരാതിക്കാരി പറയുന്ന സമയത്ത് ഇരുവരും ഹോട്ടലിലുണ്ടായിരുന്നെന്ന് വ്യക്തമായി.
ഇരുവരും 30 ാമത് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ മലയാളം സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനുളള ജൂറി അംഗങ്ങളാണ്.
















