ന്യൂദല്‍ഹി: സാക്ഷി കൂറുമാറിയതായി പ്രഖ്യാപിച്ചതുകൊണ്ട് മാത്രം അയാളുടെ മൊഴി പൂര്‍ണ്ണമായും തള്ളിക്കളയാനാവില്ലെന്ന് സുപ്രീം കോടതി. പ്രോസിക്യൂഷന്റെയോ പ്രതിഭാഗത്തിന്റെയോ കേസുമായി പൊരുത്തപ്പെടുന്ന മൊഴിയുടെ ഭാഗം സ്വീകരിക്കാം. മധ്യപ്രദേശില്‍ പട്ടികജാതിക്കാരിയായ യുവതിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അപ്പീലില്‍ പ്രതികളെ വിട്ടയച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
അപ്പീല്‍ നല്‍കിയ പ്രതികളുടെ ശിക്ഷ ശരിവച്ച ഹൈക്കോടതി, കൂറുമാറിയതായി പ്രഖ്യാപിച്ച സാക്ഷിയുടെ മൊഴിക്ക് പ്രാധാന്യം നല്‍കാന്‍ വിസമ്മതിച്ചു. ഇതിനെയാണ് സുപ്രീം കോടതി തിരുത്തിയത്.
കൂറുമാറിയ സാക്ഷയുടെ മൊഴി ഇപ്പോഴും സ്വീകാര്യമാണെന്നും സത്യസന്ധമായ ഭാഗങ്ങള്‍ വിലയിരുത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
















