Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചർച്ച വന്ദേമാതരം; പ്രിയങ്ക വിഷയം മാറ്റി, സ്പീക്കർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി

ഭാരതത്തിന്റെ ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ നൂറ്റിയമ്പതാം വാർഷികത്തിൽ 'വന്ദേമാതരത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക ലോക്‌സഭാ സമ്മേളനത്തിൽ വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ പ്രസംഗം വഴിമാറിയപ്പോൾ സ്പീക്കർ ഓം ബിർലാ ആവർത്തിച്ച് ഇടപെട്ടു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 8, 2025, 05:20 pm IST
in India

ന്യൂദൽഹി: ഭാരതത്തിന്റെ ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ നൂറ്റിയമ്പതാം വാർഷികത്തിൽ ‘വന്ദേമാതരത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക ലോക്‌സഭാ സമ്മേളനത്തിൽ വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ പ്രസംഗം വഴിമാറിയപ്പോൾ സ്പീക്കർ ഓം ബിർലാ ആവർത്തിച്ച് ഇടപെട്ടു. പ്രിയങ്ക നടത്തിയത് രാഷ്്ട്രീയ പ്രസംഗമായി. വന്ദേമാതരം ചർച്ച ചെയ്യാൻ സമയം കണ്ടെത്തിയതുപോലെ നെഹ്‌റുവിനെക്കുറിച്ചും ഇന്ദിരാഗാന്ധിയെയും രാജീവിനെയും കുറിച്ച് ചർച്ച ചെയ്യാൻ ഇത്തരത്തിൽ പ്രത്യേക സമ്മേളനം വിളിക്കണമെന്നായിരുന്നു പ്രിയങ്കയുടെ ആവശ്യം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ സഭയിൽ ഇരുന്നതിനേക്കാൾ കൂടുതൽ കാലം നെഹ്‌റു ജയലിൽ കിടന്നിട്ടുണ്ട്, അത് സ്വാതന്ത്ര്യം നേടിയെടുക്കാൻ ആയിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു. നെഹ്‌റു, ഇന്ദിര, രാജീവ് എന്നിവരെക്കുറിച്ച് പിന്നീടൊരിക്കലും ആരും മിണ്ടാതിരിക്കാൻ ആ ചർച്ചകൾ വഴി സാധിക്കുമെന്നും പ്രിയങ്ക പറഞ്ഞു. അപ്പോഴും തടയാഞ്ഞ സ്പീക്കർ, പ്രിയങ്കയുടെ പ്രസംഗത്തിലെ അബദ്ധങ്ങൾ കേട്ടപ്പോഴാണ് ഇടപെട്ടത്.
നെഹ്്‌റു ഇല്ലായിരുന്നെങ്കിൽ ഐഎസ്ആർഒ ഉണ്ടാകുമായിരുന്നില്ല, അതുണ്ടായതുകൊണ്ടാണ് മോദി തേജസ് ഉണ്ടാക്കിയത്, നെഹ്‌റു എയിംസ് ഉണ്ടാക്കിയതുകൊണ്ടാണ് കൊറോണയെ തടുക്കാൻ വാക്‌സിൻ ഉണ്ടാക്കാനായത് തുടങ്ങിയ തെറ്റായ അവകാശ വാദങ്ങൾ പ്രസംഗിച്ചപ്പോഴാണ് സ്പീക്കർ തിരുത്തിയത്.

ചർച്ച തുടങ്ങിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു. വന്ദേമാതരത്തിന്റെ ചരിത്രവും അർത്ഥവും സങ്കൽപ്പവും രാഷ്‌ട്രീയ-സാമൂഹ്യ വിശേഷങ്ങളാണ് മോദി വിവരിച്ചത്.
വന്ദേമാതരം 100 വർഷം പൂർത്തിയാക്കിയപ്പോൾ, ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം രാജ്യത്ത് ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയായിരുന്നുവെന്ന ചരിത്രം പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

”വന്ദേമാതരം 50 വർഷം പൂർത്തിയാക്കിയപ്പോൾ, രാജ്യം കൊളോണിയൽ ഭരണത്തിൻ കീഴിലായിരുന്നു, അതിന്റെ നൂറാം വാർഷികത്തിൽ രാജ്യം അടിയന്തരാവസ്ഥയിലായിരുന്നു,” പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി.

‘വന്ദേമാതരം’ വിഷയത്തിൽ മുസ്ലിം ലീഗുമായി വിട്ടുവീഴ്ച ചെയ്തതിന് കോൺഗ്രസ് പാർട്ടിയെ മോദി വിമർശിച്ചു.

”വന്ദേമാതരത്തെ എതിർക്കുന്ന മുസ്ലിം ലീഗിന്റെ രാഷ്‌ട്രീയം 1937 ൽ വേഗത പ്രാപിച്ചു. മുഹമ്മദ് അലി ജിന്ന അതിനെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചു. അന്നത്തെ കോൺഗ്രസ് മേധാവി ജവഹർലാൽ നെഹ്റു, അവരുടെ പ്രസ്താവനകളെ അപലപിക്കുന്നതിനും വന്ദേമാതരത്തോടുള്ള തന്റെയും പാർട്ടിയുടെയും വിശ്വസ്തത പ്രകടിപ്പിക്കുന്നതിനുപകരം, ജിന്നയുടെ എതിർപ്പിന് വെറും അഞ്ച് ദിവസങ്ങൾക്ക് ശേഷം വന്ദേമാതരത്തെക്കുറിച്ച് ‘അന്വേഷിക്കാൻ’ തുടങ്ങി.”

‘വന്ദേമാതരത്തെ ജിന്ന എതിർത്തതിനെത്തുടർന്ന് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സുഭാഷ് ചന്ദ്രബോസിന് ഒരു കത്തെഴുതി, വന്ദേമാതരത്തിന്റെ പശ്ചാത്തലം താൻ വായിച്ചിട്ടുണ്ടെന്നും അത് മുസ്ലിങ്ങളെ പ്രകോപിപ്പിക്കുക മെന്ന് കരുതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വന്ദേമാതരത്തിൽ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്തത് രാജ്യത്തിന് നിർഭാഗ്യകരമാണ്. അവർ മുസ്ലിം ലീഗിന് മുന്നിൽ വന്ദേമാതരത്തെ ഛിന്നഭിന്നമാക്കാൻ തീരുമാനിച്ചു,’ മോദി വിവരിച്ചു.

1947-ൽ സ്വാതന്ത്ര്യത്തിന് ഒരു പ്രേരകശക്തിയായി മാറിയ ‘വന്ദേമാതര’ത്തിന്റെ മഹത്വം പുനസ്ഥാപിക്കാൻ ഇപ്പോൾ നല്ല അവസരമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
നെഹ്‌റുവിനേയും ഇന്ദിരയേയുംകുറിച്ചുള്ള ചരിത്രപരാമർശമാണ് പ്രിയങ്കയെ പ്രകോപിപ്പിച്ചത്. അതിനാണ് സ്പീക്കർ താക്കീത് നൽകിയത്. അംഗം ചെയറിനെ നോക്കി സംസാരിക്കൂ, വിഷയത്തിൽനിന്ന് മാറാതെ സംസാരിക്കൂ, സമയം പാഴാക്കാതിരിക്കൂ തുടങ്ങിയ മുന്നറിയിപ്പുകളാണ് പ്രിയങ്കക്ക് സ്പീക്കർ നൽകിയത്.
സാംസ്‌കാരിക വകുപ്പുമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് പ്രിയങ്കയുടെ പ്രസംഗത്തിലെ വസ്തുതാപരമായ പിശകുകൾ ശ്രദ്ധയിൽ പെടുത്തി.
ആർജെഡിയിലെ ഔറഗോബാദ് (ബീഹാർ) അഭയ്‌കുമാർ സിൻഹ പ്രസംഗം തുടങ്ങിയപ്പോൾ വന്ദേ മാതരം എന്നതിനു പകരം വന്ദേ ഭാരത് എന്നു പറഞ്ഞത് സഭയിൽ കൂട്ടച്ചിരിക്ക് കാരണമായി.

Tags: Priyanka GandhiLok SabhaNehruvandematram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)
Kerala

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

Kerala

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

India

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

Kerala

ഒരു കൊല്ലം കൊള്ളാവുന്ന കല്ല് തപ്പി നടന്നു, ഒന്നര കൊല്ലം രാഹുലിനേയും: ദുരന്തബാധിതര്‍ക്കായി വീടുകള്‍ക്ക് തറക്കല്ലിട്ടതിനെ പരിഹസിച്ച് ശിവൻകുട്ടി

India

ആസാമില്‍ വ്യാജ പ്രചരണവുമായി പ്രിയങ്ക: പൊളിച്ചടുക്കി ബിജെപി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.