വിജ്ഞാപനവും അപേക്ഷാഫോറവും www.cabsec.gov.in/vacancies ല്‍
ഡിസം. 14 വരെ അപേക്ഷ സ്വീകരിക്കും
പ്രാബല്യത്തിലുള്ള ഗേറ്റ് സ്‌കോര്‍ ഉള്ളവര്‍ക്കാണ് അവസരം
കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റില്‍ ഡെപ്യൂട്ടി ഫീല്‍ഡ് ഓഫീസര്‍ (ടെക്‌നിക്കല്‍) തസ്തികയില്‍ വിവിധ വിഷയങ്ങളിലായി 250 ഒഴിവുകളുണ്ട്. ഗ്രൂപ്പ് ബി നോണ്‍ ഗസറ്റഡ് വിഭാഗത്തില്‍പ്പെടുന്ന ഈ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ന്യൂദല്‍ഹിയിലാണ് നിയമനം.
അലവന്‍സുകള്‍ അടക്കം പ്രതിമാസം ഏകദേശം 99,000 രൂപ ശമ്പളം ലഭിക്കും. നേരിട്ടുള്ള നിയമനമാണ്.
യോഗ്യത: നിശ്ചിത വിഷയങ്ങളില്‍ ബിഇ/ബിടെക്/എംഎസ്‌സി ബിരുദവും പ്രാബല്യത്തിലുള്ള ഗേറ്റ് സ്‌കോറും ഉള്ളവര്‍ക്കാണ് അവസരം. പ്രായപരിധി 30 വയസ്. എസ്‌സി/എസ്ടി/ഒബിസി/കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍/വിമുക്തഭടന്മാര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനവും അപേക്ഷാഫോറവും കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരണമായ എംപ്ലോയ്‌മെന്റ് ന്യാസിലും (നവംബര്‍ 15-21 തീയതിയിലുള്ളത്) ഔദ്യോഗിക വെബ്‌സൈറ്റായ www.cabsec.gov.in/vacancies- ലും ലഭിക്കും. വിഷയങ്ങളും ഒഴിവുകളും: കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി 124, ഡാറ്റാ സയന്‍സ്/ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് 10, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍/ടെലികമ്മ്യൂണിക്കേഷന്‍ 95, സിവില്‍ എന്‍ജിനീയറിങ് 2, മെക്കാനിക്കല്‍ 2, ഫിസിക്‌സ് 6, കെമിസ്ട്രി 4, മാത്തമാറ്റിക്‌സ് 2, സ്റ്റാറ്റിസ്റ്റിക്‌സ് 2, ജിയോളജി 3.
നിര്‍ദ്ദിഷ്ട വിഷയങ്ങൡ/പേപ്പറില്‍ 2023/2024/2025 വര്‍ഷത്തെ ഗേറ്റ് സ്‌കോര്‍ ഉണ്ടാവണം.
അപേക്ഷ: നിശ്ചിത ഫോറത്തില്‍ നിര്‍ദ്ദേശാനുസരണം തയ്യാറാക്കിയ അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഓര്‍ഡിനറി തപാലില്‍ ഡിസംബര്‍ 14 നകം Post Bag No.001, Lodhi Road Head Post Office, New Delhi-110003 എന്ന വിലാസത്തില്‍ ലഭിക്കണം.
സെലക്ഷന്‍: ഗേറ്റ് സ്‌കോര്‍ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് ചെന്നൈ, ഗുരുഗ്രാം, ഗുവാഹട്ടി, ജമ്മു, ജോധ്പൂര്‍, കൊല്‍ക്കത്ത, ലക്‌നൗ, മുംബൈ എന്നിവിടങ്ങളിലായി വ്യക്തിഗത അഭിമുഖം നടത്തി മെരിറ്റ് ലിസ്റ്റ് തയ്യാറാക്കി നിയമനം നല്‍കും.












