- അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 21
- പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോര്‍ ഉണ്ടായിരിക്കണം
- വിവരങ്ങള്‍ക്ക് https://cabsec.gov.in
കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റ്, ന്യൂദല്‍ഹി പരസ്യ നമ്പര്‍ 01/2024 പ്രകാരം പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോര്‍ കാര്ഡുള്ളവരില്നിന്നും ഡെപ്യൂട്ടി ഫീല്‍ഡ് ഓഫീസര്‍ (ടെക്നിക്കല്‍) തസ്തികയില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. വിജ്ഞാപനം, അപേക്ഷാഫോറം സെപ്റ്റംബര്‍ 21 ലെ എംപ്ലോയ്മെന്റ് ന്യൂസ് വാരികയില്‍ (കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരണം) പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 21. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ഏകദേശം 95000 രൂപ ശമ്പളം ലഭിക്കും. ന്യൂദല്ഹിയിലായിരിക്കും നിയമനം. 160 ഒഴിവുകളുണ്ട്.
യോഗ്യത: ബിഇ/ബിടെക്/എംഎസ്സി (കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍) (സിഎസ്/ഐടി വിഷയങ്ങളില്‍ 80 ഒഴിവുകളും ഇസിക്ക് 80 ഒഴിവുകളും ലഭ്യമാണ്).
2022/2023/2024 വര്‍ഷം ഗേറ്റ് സ്കോര്‍ നേടിയിരിക്കണം. പ്രായപരിധി 30 വയസ്. എസ്സി/എസ്ടി/ഒബിസി/വിമുക്തഭടന്മാര്/കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ എന്നീ വിഭാഗങ്ങൡപ്പെടുന്നവര്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തില്‍ ലഭിക്കും.
ഗേറ്റ് സ്കോര്‍ അടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി വ്യക്തിഗത അഭിമുഖം നടത്തിയാണ് സെലക്ഷന്.
ഗ്രൂപ്പ് ബി നോണ്‍ ഗസറ്റഡ് വിഭാഗത്തില്‍പ്പെടുന്ന തസ്തികയാണിത്. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
വിവരങ്ങള്‍ https://cabsec.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: