Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

മുരുകമലയെ സിക്കന്ദര്‍ മലയാക്കാനുള്ള ഡിഎംകെ ഗൂഢാലോചന പൊളിയുമെന്നുറപ്പായി

തിരുപ്പുറക്കുണ്ഡ്രത്തിലെ മുരുകമല വിവാദഭൂമിയാവുകയാണ്. മുരുകന്റെ ആറ് പടൈവീടുകളില്‍ ഒന്നായ തിരുപ്പുറക്കുണ്ഡ്രത്തെ മുസ്ലിങ്ങളുടെ സിക്കന്തര്‍ മല ആക്കി മാറ്റാനുള്ള ശ്രമത്തിന് ഡിഎംകെ പിന്തുണ നല്‍കുന്നതാണ് പ്രശ്നത്തെ ആളിക്കത്തിച്ചത്.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Dec 8, 2025, 12:38 am IST
in News

മധുര: തിരുപ്പുറക്കുണ്ഡ്രത്തിലെ മുരുകമല വിവാദഭൂമിയാവുകയാണ്. മുരുകന്റെ ആറ് പടൈവീടുകളില്‍ ഒന്നായ തിരുപ്പുറക്കുണ്ഡ്രത്തെ മുസ്ലിങ്ങളുടെ സിക്കന്തര്‍ മല ആക്കി മാറ്റാനുള്ള ശ്രമത്തിന് ഡിഎംകെ പിന്തുണ നല്‍കുന്നതാണ് പ്രശ്നത്തെ ആളിക്കത്തിച്ചത്. ഇവിടുടെ സനാതനധര്‍മ്മപ്രവര്‍ത്തനങ്ങളെ ഇല്ലായ്‌മ ചെയ്യാനാണ് ഡിഎംകെ സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നത്.

2024 ഡിസംബറില്‍ മുരുകന്റെ മലകളില്‍ ഒന്നായി അറിയപ്പെടുന്ന തിരുപ്പുറകുണ്ഡ്രത്തിലേക്ക് രാജാപാളയത്തില്‍ നിന്ന് കുടുംബസമേതം എത്തിയ ഒരു മുസ്ലിം ആടിനെയും രണ്ട് കോഴികളെയും ബലിയായി അറുക്കാന്‍ ശ്രമിച്ചിരുന്നിടത്ത് നിന്നാണ് പ്രശ്നം തുടങ്ങിയത്. അന്ന് അതിനെ അപ്പോള്‍ തന്നെ ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ എതിര്‍ത്തിരുന്നു.

ഇതോടെയാണ് മുരുകമലയെ സിക്കന്തര്‍ മലയാക്കാനുള്ള ഗൂഢശ്രമത്തിന് പിന്നില്‍ ഡിഎംകെയുടെ കരങ്ങള്‍ ഉണ്ടെന്ന് ഹൈന്ദവ സംഘടനകളുടെ പ്രവര്‍ത്തകര്‍ കണ്ടെത്തിയത്. മുരുകന്റെ മലയെ സിക്കന്ദര്‍ എന്ന ഒരു മുസ്ലിം സന്യാസിയുടെ മലയാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ ബലികര്‍മ്മം. ഇവിടെ ഒരു ദര്‍ഗയും സ്ഥാപിച്ചിട്ടുണ്ട്. ഈ ദര്‍ഗയുടെ ഭാഗം ഒഴിച്ച് ബാക്കി സ്ഥലമെല്ലാം മുരുകക്ഷേത്രത്തിന്‍റേതാണെന്നാണ് രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്.

എന്തായാലും മുരുകമല അപഹരിക്കാന്‍ ശ്രമം നടക്കുന്നു എന്ന മനസ്സിലാക്കിയ ഹിന്ദുമുന്നണി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. അവിടെ വലിയ പ്രതിഷേധ പ്രകടനം നടത്തി. ആ പ്രകടനത്തില്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ വരെ ഞെട്ടി.

തൊട്ടുപിന്നാലെ ഇവിടെ ഒരു വലിയ അന്താരാഷ്‌ട്ര മരുകമഹാസംഗമം സംഘടിപ്പിച്ചു. ലോകമെമ്പാടുനിന്നും എട്ട് ലക്ഷത്തോളം മുരുകഭക്തരാണ് അവിടെ എത്തിച്ചേര്‍ന്നത്. ഇത് സിക്കന്തറിന്റെ മലയല്ലെന്നും മരുകന്റെ മലയാണെന്നും മുരുകന്റെ മല ആരെയും പിടിച്ചെടുക്കാന്‍ അനുവദിക്കില്ലെന്നും ഉള്ള ഉഗ്രപ്രഖ്യാപനമായിരുന്നു ആ മുരുകസമ്മേളനത്തില്‍ നടന്നത്. സ്റ്റാലിന്റെ ദ്രാവിഡ ക്കോട്ടകള്‍ ഞെട്ടിവിറച്ച മഹാസംഗമമായിരുന്നു നടന്നത്.

അതിന് ശേഷമാണ് തിരുപ്പുറക്കുണ്ഡ്രം മലയ്‌ക്ക് മുകളിലെ ദീപത്തൂണില്‍ കാര്‍ത്തികദീപം കത്തിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു ഹിന്ദു ഭക്തന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അതിന് അനുവാദം നല്‍കി. ഇതിനെതിരെ തമിഴ്നാട് സര്‍ക്കാരിന്റെ ക്ഷേത്രസംരക്ഷണത്തിനുള്ള വകുപ്പായ എച്ച് ആര്‍ ആന്‍റ് സിഇ രംഗത്തെത്തി. ഇതിനടുത്ത് സിക്കന്തര്‍ ബാദുഷ ദര്‍ഗ ഉണ്ടെന്നും അതിനാല്‍ കാര്‍ത്തികൈ ദീപം ഇവിടെ കത്തിക്കരുതെന്നും ആയിരുന്നു ഡിഎംകെ സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ കോടതിയോട് ആവശ്യപ്പെട്ടത്. വാസ്തവത്തില്‍ ദീപത്തൂണ്‍ ദര്‍ഗയില്‍ നിന്നും 50 മീറ്റര്‍ ദൂരെയായതിനാല്‍ ദര്‍ഗയ്‌ക്ക് യാതൊന്നും സംഭവിക്കാന്‍ പോകുന്നില്ല.

1923ല്‍ വന്ന കോടതി ഉത്തരവ് പ്രകാരം മുരുകമലയിലെ മുഴുവന്‍ സ്ഥലവും മുരുകക്ഷേത്രത്തിന്‍റേതാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്. പക്ഷെ ക്ഷേത്രം ഉടമകള്‍ അതിര്‍ത്തി കെട്ടി സ്വത്ത് സംരക്ഷിക്കാത്തതിനാല്‍ ദര്‍ഗയിലുള്ളവര്‍ ഭൂമി കയ്യേറ്റത്തിന് ശ്രമിച്ചിട്ടുണ്ടെന്നും ഇനിയെങ്കിലും ഇത് സംരക്ഷിക്കാനും കോടതി സുബ്രഹ്മണ്യക്ഷേത്രഭാരവാഹികളോട് ആവശ്യപ്പെട്ടിരുന്നു. എന്തായാലും ദീപത്തൂണില്‍ വിളക്ക് കൊളുത്താമെന്ന് മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ആവര്‍ത്തിച്ചതോടെ സ്റ്റാലിന്‍ സര്‍ക്കാര്‍ കുടുഹ്ങി. ഇതോടെ മുഖം ലക്ഷിയ്‌ക്കാന്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

Tags: MK StalinDMK GovernmentThiruppurakkundramMuruga malaiSubramanyaswami templeSikander dargaMuruga sammelanam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എടപ്പാടി പളനി സ്വാമി, എം.കെ. സ്റ്റാലിന്‍, ജോസഫ് വിജയ്‌
Article

യാര് വിസില്‍ പോടും? ഡിഎംകെയ്‌ക്കെതിരേ കാത്തിരിക്കാം തമിഴക വെട്രി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)
India

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തോല്‍വി ഭയന്ന് സ്റ്റാലിന്‍ കോണ്‍ഗ്രസ് സഖ്യത്തിന്; രണ്ട് രാജ്യസഭാ സീറ്റ് ചോദിച്ച സോണിയ്‌ക്ക് കൊടുത്തത് ഒന്ന് മാത്രം, 35 ചോദിച്ചിടത്ത് 27 സീറ്റുകള്‍

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

കെ.സി.വേണുഗോപാലിന്റെ കയ്യില്‍ രാഹുല്‍ ഗാന്ധി കൊടുത്തയച്ചത് മാപ്പപേക്ഷ; കത്ത് മടക്കിവെയ്‌ക്കാന്‍ കനിമൊഴിയോട് സ്റ്റാലിന്‍; നാണം കെട്ട് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍, രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് വക്താക്കളായ ജയറാം രമേശ്, പവന്‍ ഖേര എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കോണ്‍ഗ്രസിന്റെ തൊലിയുരിച്ച് മണിശങ്കര്‍ അയ്യര്‍; “നേതാവാകാന്‍ രാഹുല്‍ ഗാന്ധി യോഗ്യനല്ല, പവന്‍ഖേര ജയറാം രമേശിന്റെ മരപ്പാവ”

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.