Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുടിന്‍ വന്നപ്പോള്‍ പുടിനെതിരെ ലേഖനം, ഇന്ത്യയിലെ പ്രധാനവിമാനക്കമ്പനിയുടെ നൂറുകണക്കിന് ഫ്ലൈറ്റുകള്‍ മുടങ്ങുന്നു;പിന്നില്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന?

പുടിന്റെ ഇന്ത്യാ സന്ദര്‍ശനം അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന് വലിയ ക്ഷീണമാണ് ഉണ്ടാക്കുക. അതുകൊണ്ട് തന്നെ ഈ യാത്ര അലങ്കോലമാക്കാന്‍ പല ശ്രമങ്ങളും നടന്നിരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2025, 11:48 pm IST
in India
ഡച്ച് സ്വദേശിയായ ഇന്‍ഡിഗോ സിഇഒ

ഡച്ച് സ്വദേശിയായ ഇന്‍ഡിഗോ സിഇഒ

ന്യൂദല്‍ഹി: ഇന്ത്യയിലെ മോദി ഭരണം ഏത് വിധേനെയും അട്ടിമറിക്കുമെന്ന് ആണയിട്ട അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസ് ഉള്‍പ്പെട്ട അമേരിക്കയുടെ ഡീപ് സ്റ്റേറ്റ് ശക്തികള്‍ പുടിനെ ഇന്ത്യാസന്ദര്‍ശനത്തിന്റെ ശോഭ കെടുത്താന്‍ ഗൂഢാലോചന നടത്തിയതായി റിപ്പോര്‍ട്ട്. രണ്ട് കാര്യങ്ങളാണ് പ്രധാനമായും സംശയിക്കപ്പെടുന്നത്. പുടിന്റെ ഇന്ത്യാ സന്ദര്‍ശനം അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന് വലിയ ക്ഷീണമാണ് ഉണ്ടാക്കുക. അതുകൊണ്ട് തന്നെ ഈ യാത്ര അലങ്കോലമാക്കാന്‍ പല ശ്രമങ്ങളും നടന്നിരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

ഒന്ന് പുടിന്‍ ഇന്ത്യയില്‍ എത്തുന്നതിന്റെ തലേനാള്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രത്യക്ഷപ്പെട്ട ലേഖനമാണ്. ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന ലേഖനത്തില്‍ ലോകത്തിന് വേണ്ടത് സമാധാനമാണെന്നും റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ സമാധാനത്തിന് തടസ്സം നില്‍ക്കുന്നത് പുടിനാണെന്നും കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഈ ലേഖനം എഴുതിയത് ഇന്ത്യയില്‍ ജോലി ചെയ്യുന്ന മൂന്ന് വിദേശ നയതന്ത്ര ഉദ്യോഗസ്ഥരാണ്. ഇത് അസാധാരണമായ സംഭവമാണ്. ജര്‍മ്മനിയുടെ അംബാസഡര്‍ ഫിലിപ് അക്ര്‍മാന്‍, ഫ്രഞ്ച് അംബാസഡര്‍ തിയറിമാതു, യുകെ അംബാസഡര്‍,ലിന്‍ഡി കമാറോണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ലേഖനം എഴുതിയത്. ഈ ലേഖനത്തിലൂടെ അവര്‍ പുടിനെ അപമാനിക്കുകയായിരുന്നു.

ഇന്ത്യ ഈ മൂന്ന് അംബാസഡര്‍മാരെയും വിളിച്ചുവരുത്തി താക്കീത് നല്‍കി. ഗുരുതരമായ പിഴവാണ് വരുത്തിയതെന്നും ആവര്‍ത്തിക്കരുതെന്നും ശക്തമായ താക്കീതാണ് നല്‍കിയത്.

രണ്ടാമത്തേത് ഇതിലും ഗുരുതരമായ സംഭവമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ നൂറുകണക്കിന് വിമാനങ്ങള്‍ പുടിന്‍ ഇന്ത്യാസന്ദര്‍ശനം നടത്തിയ നാളുകളില്‍ പറന്നില്ല. ഇതോടെ ഇന്ത്യയിലെ പ്രധാന എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിയ നൂറുകണക്കിന് യാത്രക്കാര്‍ ദുരിതത്തിലായി. വിമാനസര്‍വ്വീസ് ആതതുകൊണ്ട് ഈ വാര്‍ത്ത ലോകമെങ്ങും പരന്നു.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പൈലറ്റുമാര്‍ക്ക് കൂടുതല്‍ വിശ്രമം അനുവദിക്കാനുള്ള കരാര്‍ കേന്ദ്രസര്‍ക്കാര്‍ വിമാനക്കമ്പനികളുമായി നവമ്പര്‍ ഒന്നിന് ഒപ്പുവെച്ചതാണ്. പക്ഷെ ഈ കരാര്‍ നടപ്പാക്കാന്‍ സമ്മതം മൂളി എത്രയോ നാളുകള്‍ക്ക് ശേഷം ഇന്‍ഡിഗോ മാനേജ് മെന്‍റ് ഈ കരാര്‍ നടപ്പാക്കേണ്ട എന്ന തീരുമാനത്തിന്റെ ഭാഗമായി വിമാനങ്ങള്‍ പറത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. നേരത്തെ പൈലറ്റുമാര്‍ വരാത്തതിനാല്‍ വിമാനസര്‍വ്വീസ് മുടങ്ങി എന്ന നിഷ്കളങ്കമായ വാര്‍ത്തയാണ് പ്രചരിച്ചിരുന്നത്. പിന്നീടാണ് സത്യാവസ്ഥ വെളിപ്പെടുന്നത്. പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന നാളുകളിലാണ് ഇന്‍ഡിഗോ വിമാനക്കമ്പനി വിമാനങ്ങള്‍ പറത്താതെ കുഴപ്പങ്ങള്‍ ഉണ്ടാക്കിയത്. ഇതാണ് ആസൂത്രണ ഗൂഢാലചനയാണോ എന്ന സംശയം ബലപ്പെടുത്തിയത്.

ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് പറക്കാന്‍ കഴിഞ്ഞില്ല. ഇത് ജോര്‍ജ്ജ് സോറോസിന്റെയും മറ്റ് അമേരിക്കന്‍ എന്‍ജിഒകളുടെയും ഇന്ത്യയിലെ എന്‍ജിഒ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. യാത്രക്കാര്‍ അനുഭവിച്ച യാത്രദുരിതങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടെ ലക്ഷക്കണക്കിന് പോസ്റ്റുകള്‍ പങ്കുവെയ്‌ക്കപ്പെട്ടത് ഇന്ത്യയ്‌ക്ക് നാണക്കേടായി. ആഗോളതലത്തില്‍ ഇന്ത്യയുടെ വ്യോമയാനരംഗത്ത് കുത്തഴിഞ്ഞ സ്ഥിതിയാണ് എന്ന് പ്രചരിപ്പിക്കപ്പെട്ടു. ധ്രവ് റാഠി പോലുളള സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സര്‍മാര്‍ നിരവധി വീഡിയോകളാണ് പങ്കുവെച്ചത്. എയര്‍പോര്‍ട്ടിനകത്ത് കേന്ദ്രസര്‍ക്കാരിനെതിരെ യാത്രക്കാര്‍ മുദ്രാവാക്യം വിളിക്കുന്ന വീഡിയോകള്‍ വരെ ഉണ്ട്. ഈ മുദ്രാവാക്യം വിളിച്ചവര്‍ യഥാര്‍ത്ഥ വിമാനയാത്രക്കാരോ എന്ന് വരെ സംശയം ഉയരുന്നുണ്ട്. വിമാനസര്‍വ്വീസ് മുടക്കിയതിന്റെ പേരില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കാനും ബുദ്ധിമുട്ടാണ്. ഈ അവസരം മുതലാക്കിയാണ് പ്രതിഷേധപ്രകടനങ്ങള്‍ സംഘടിപ്പിച്ചതെന്ന് കരുതുന്നു. ഇന്ത്യയില്‍ നേപ്പാളിലും ബംഗ്ലാദേശിലും നടന്നതുപോല ഒരു ജെന്‍സീ കലാപം ഉണ്ടാക്കുക എന്നത് ഡീപ് സ്റ്റേറ്റിന്റെ അജണ്ടയാണ്. ആ അജണ്ടകള്‍ക്കനുസരിച്ച് കരുക്കള്‍ നീക്കാനാണ് രാഹുല്‍ ഗാന്ധി വിദേശ സന്ദര്‍ശനം നടത്തുന്നതെന്ന് ആരോപണമുണ്ട്. ഈ ജെന്‍സീ കലാപത്തിനുള്ള റിഹേഴ്സുകളാണ് ഈ ഓരോ പ്രതിഷേധങ്ങളും പ്രശ്നങ്ങളും എന്ന് കരുതപ്പെടുന്നുണ്ട്.

എന്നാല്‍ ഇതേ സമയം എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഒന്നു പോലും താഴെയിറക്കിയില്ല. 298 വിമാനങ്ങള്‍ ആണ് എയറിന്ത്യയ്‌ക്കുള്ളത്. അവര്‍ വിമാനങ്ങളില്‍ ഒന്ന് പോലും താഴെ ഇറക്കിയില്ല. എല്ലാ വിമാനങ്ങളും ഷെഡ്യൂളനുസരിച്ച് പറന്നു.

ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ സിഇഒ ആയ പീറ്റര്‍ എല്‍ബേഴ്സ് എന്ന ഡച്ച് കാരനാണ് വിമാനങ്ങള്‍ പറത്തേണ്ട എന്ന ഉത്തരവിറക്കിയത് എന്ന ഒരു വാര്‍ത്ത പുറത്തുവരുന്നുണ്ട്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് കേന്ദ്രം പരിശോധിച്ച് വരികയാണ്. ഇന്‍ഡിഗോയുടെ ആയിരത്തിലേറെ സര്‍വ്വീസുകളാണ് പുടിന്‍ ഇന്ത്യയില്‍ ഉള്ള ദിവസങ്ങളില്‍ റദ്ദാക്കപ്പെട്ടത്. 2020ല്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്ന സമയത്താണ് 53 പേര്‍ കൊല്ലപ്പെട്ട ദല്‍ഹി കലാപം ഉണ്ടായത്. ഇത് അന്ന് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമായിരുന്നു എന്ന വാര്‍ത്ത ഈയിടെ പുറത്തുവന്നിരുന്നു.

സംഘടിത ശക്തികൊണ്ട് വിലപേശി സര്‍ക്കാരിനെ തോല്‍പിക്കാന്‍ ശ്രമിക്കുന്നവരെ സര്‍ക്കാര്‍ ഉരുക്കുമുഷ്ടികൊണ്ട് നേരിടണം എന്ന അഭിപ്രായമാണ് ഇപ്പോള്‍ ഉയരുന്നത്. രണ്ട് ദിവസത്തിനകം വിമാനസര്‍വ്വീസുകള്‍ പൂര്‍ണ്ണമായും നേരെയാക്കണമെന്നും വീഴ്ചകള്‍ എവിടെയാണ് സംഭവിച്ചതെന്നതിന് വിശദീകരണം നല്‍കണമെന്നും ഇന്‍ഡിഗോ വിമാനക്കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

Tags: Putin India visitPutin in IndiaIndigo crisisIndigo airlines issues#IndigoDelay #IndigoairlinesIndigo Airlines
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

India

ഫെബ്രുവരി 10 മുതല്‍ വിമാന റദ്ദാക്കലുകള്‍ ഉണ്ടാകില്ലെന്ന് ഇന്‍ഡിഗോ

India

ബോംബ് ഭീഷണി; ഇൻഡിഗോ വിമാനം അടിയന്തരമായി ഇറക്കി

India

വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കല്‍: ഇന്‍ഡിയോയ്‌ക്ക് 22.2 കോടി പിഴയിട്ടു

India

പുടിന്റെ സന്ദര്‍ശനവേളയില്‍ ഒപ്പുവെച്ചത് പ്രതിരോധരംഗത്തെ മെയ്‌ക്ക് ഇന്‍ ഇന്ത്യയെ കുതിപ്പിക്കും കരാര്‍; ഇനി റഷ്യന്‍ ആയുധപാര്‍ട്സുകളെല്ലാം ഇന്ത്യയില്‍

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.