ആലപ്പുഴ:പാര്‍ലമെന്റിലെ യുഡിഎഫ് എംപിമാരുടെ പ്രകടനം സംബന്ധിച്ച് പരസ്യസംവാദത്തിനായുള്ള തന്റെ വെല്ലുവിളി മുഖ്യമന്ത്രി ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.അടുത്ത ദിവസം തന്നെ സംവാദത്തിന് തയാറാണ്. മുഖ്യമന്ത്രി സ്ഥലവും സമയവും അറിയിച്ചാല്‍ മതി.
മുഖ്യമന്ത്രി വെല്ലുവിളി ഏറ്റെടുത്തതില്‍ സന്തോഷമുണ്ട്. മുഖ്യമന്ത്രിക്ക് നാളെ സൗകര്യമില്ലെങ്കില്‍ സൗകര്യപ്പെടുന്ന ദിവസം സംവാദത്തിന് താന്‍ തയാറാണ്.മുഖ്യമന്ത്രി സംസ്ഥാനത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി.
യുഡിഎഫ് പോരാടുന്നത് കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ്.മുഖ്യമന്ത്രിയുടെ എംപിമാര്‍ പാര്‍ലമെന്റില്‍ എന്ത് പറഞ്ഞു എന്നുകൂടി പറയണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.















