കൊച്ചി:ട്രെയിനില്‍ നിന്ന് എറിഞ്ഞു കൊടുത്ത കഞ്ചാവ് കൊണ്ടു പോകവെ യുവതി പിടിയിലായി. ഒഡീഷ കണ്ഡമാല്‍ സ്വദേശിനി ശാലിനി ബല്ലാര്‍ സിംഗിനെ (24) ആണ് ഞായറാഴ്ച പുലര്‍ച്ചെ നെടുമ്പാശേരി പൊലീസ് പിടികൂടിയത്. നെടുവന്നൂരാണ് സംഭവം.
ട്രെയിനില്‍ നിന്ന് എന്തോ പൊതികള്‍ വലിച്ചെറിയുന്നത് കണ്ട് നാട്ടുകാര്‍ പൊലീസിനെ വിളിച്ചറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ പൊതികള്‍ ശേഖരിച്ച് പോകുന്ന യുവതിയെയാണ് കണ്ടത്. യുവതിയുടെ ബാഗില്‍ നാല് പൊതികളിലായി ട്രെയിനില്‍ നിന്നും എറിഞ്ഞു നല്‍കിയ 8 കിലോ കഞ്ചാവാണ് ഉണ്ടായിരുന്നത്.
റെയില്‍വേ സ്റ്റേഷനുകളില്‍ പരിശോധന ശക്തമായതോടെയാണ് കഞ്ചാവ് കടത്തുകാരുടെ പുതിയതന്ത്രം.ആളൊഴിഞ്ഞ സ്ഥലം നേരത്തെ കണ്ടുവച്ച ശേഷം ട്രെയിനില്‍ കൊണ്ടുവരുന്ന കഞ്ചാവ് ആ ഭാഗത്ത് എത്തുമ്പോള്‍ പുറത്തേക്ക് എറിയും. അവിടെ കാത്തു നില്‍ക്കുന്ന ആളുകള്‍ കഞ്ചാവുമായി സ്ഥലം വിടുന്നതാണ് രീതി.
















